വയനാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; മാനന്തവാടിയില്‍ നിന്ന് നാലാം മൈല്‍ ഭാഗത്തേക്ക് പോയ കാറില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ബസിടിച്ചാണ് അപകടം

വയനാട് ജില്ലയിലെ മാനന്തവാടി ദ്വാരകയ്ക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തരവണ നടക്കല്‍ റാത്തപ്പള്ളി മേരി പൗലോസ് (60), മകന്‍ സിറിള്‍ പൗലോസ് (29) എന്നിവരാണ് മരിച്ചത്. മേരിയുടെ ഭര്‍ത്താവ് പൗലോസിനെ പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാനന്തവാടിയില്‍ നിന്ന് നാലാം മൈല്‍ ഭാഗത്തേക്ക് പോയ കാറില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ബസിടിച്ചാണ് അപകടം. രാവിലെ 10.40 ഓടെയാണ് സംഭവം. സിറിളാണ് കാറോടിച്ചിരുന്നത്.
https://www.facebook.com/Malayalivartha