ഡോഗ് സ്‌ക്വാഡിലെ എ.എസ്.ഐ തൂങ്ങി മരിച്ചു

തിരുവനന്തപുരം സിറ്റി ഡോഗ് സ്‌ക്വാഡിലെ എ.എസ്.ഐ കുടപ്പനക്കുന്ന് മേരിഗിരി സ്‌കൂളിന് സമീപം കെ.ആര്‍.എ ബി 229 കുളങ്ങര വീട്ടില്‍ അയ്യപ്പന്‍നായര്‍ (52) തൂങ്ങി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇയാളെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 23വര്‍ഷമായി ഡോഗ് സ്‌ക്വാഡില്‍ ജോലി നോക്കുന്ന അയ്യപ്പന്‍ നായര്‍ കുറച്ച് ദിവസങ്ങളായി ഡ്യൂട്ടിക്കെത്തുന്നില്ലായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി ഡോഗ് സ്‌ക്വാഡിന് ജോലിതിരക്കേറെയുളള ദിവസങ്ങളിലാണ് അയ്യപ്പന്‍ നായര്‍ ഡ്യൂട്ടിക്കെത്താതിരുന്നത്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഓഫീസിലെത്തിയപ്പോഴാണ് കഴിഞ്ഞദിവസങ്ങളില്‍ അനധികൃതമായി ജോലിക്കെത്താതിരുന്നതിന് നടപടിക്ക് സാദ്ധ്യതയുള്ളതായി അയ്യപ്പന്‍ നായര്‍ക്ക് മനസിലായത്.
പതാക ഉയര്‍ത്തലിനുശേഷം ഓഫീസില്‍ നിന്ന് വീട്ടിലെത്തിയ അയ്യപ്പന്‍നായരെ ഉച്ചകഴിഞ്ഞാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറും. പേരൂര്‍ക്കട പൊലീസ് കേസെടുത്തു. ഭാര്യയും എഞ്ചിനീയറിംഗ് , നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമുണ്ട്.
https://www.facebook.com/Malayalivartha