ബാര്‍ കോഴ; കേസ് സെപ്തംബര്‍ അഞ്ചിലേക്ക് മാറ്റി

മുന്‍മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി സെപ്തംബര്‍ അഞ്ചിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയില്‍ ആയതിനാലാണിത്. കെ.എം മാണിയെ കുറ്റവിമുക്തനാക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യൂതാനന്ദന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണിക്കുന്നത്.
എന്നാല്‍ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായും പരാതിക്കാര്‍ കൂടുതല്‍ തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേഷണം നടത്താമെന്നുമാണ് വിജിലന്‍സിന്റെ നിലപാട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച ഇതേ റിപ്പോര്‍ട്ടില്‍ തന്നെയാണ് വിജിലന്‍സ് ഉറച്ചുനില്‍ക്കുന്നത്. യു.ഡി.എഫ് വിട്ട കെ.എം മാണിയോട് സര്‍ക്കാരിന്റെ നിലപാടും കേസില്‍ പ്രധാനമാണ്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഒരു കോടി രൂപ കെ.എം മാണി ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ വിജിലന്‍സിന്റെ തുടരന്വേഷണത്തില്‍ ആരോപണത്തില്‍ തെളിവില്ലെന്ന് കാണിച്ച് തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha