അനസിന്റെ വേര്‍പാടില്‍ പകച്ച് നാടും വീടും: തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് തൂങ്ങി മരിച്ചത് എന്തിനെന്ന ചോദ്യം മാത്രം ബാക്കി; ജോലി സമ്മര്‍ദ്ദം അലോസരപ്പെടുത്തി ഇരുന്നതായി സുഹൃത്തുക്കള്‍

മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അനസിന്റെ മരണത്തില്‍ സംഭവിച്ചതെന്തെന്ന ചോദ്യവുമായി നാട്ടുകാരും വീട്ടുകാരും. ജോലിയിലെ ചടുലത, എപ്പോഴും പുഞ്ചിരിക്കുന്ന മുഖം, ശാന്തസ്വഭാവക്കാരന്‍ എപ്പോഴും ഐസിക്കിനൊപ്പം കാണുന്ന അതി വിശ്വസ്തന്‍ അനസിനുള്ള വിശേഷണങ്ങള്‍ തീരുന്നില്ല. എന്നിട്ടും മന്ത്രി നാട്ടില്‍ ഇല്ലാത്ത തക്കം നോക്കി എന്തിന് അനസ് മരണത്തെ പുല്‍കി എന്ന ചോദ്യവുമായി കുഴങ്ങുകയാണ് ബന്ധുക്കളും നാട്ടാരും.
തോമസ് ഐസക്കിന്റെ പെറ്റ് ആയിരുന്ന അനസ് മരണം തെരഞ്ഞെടുത്തത് മന്ത്രി അമേരിക്കയില്‍ മകളുടെ വിവാഹത്തിന് പോയ സമയത്ത് ആയത് യാദൃശ്ചികമായി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ എത്തിയ അനസ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഒരു മുറിയില്‍ കയറി കതകടച്ചു തൂങ്ങി മരിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ ഭാര്യയും മകനും ഉറങ്ങി കിടന്നപ്പോള്‍ ആയിരുന്നു ആത്മഹത്യ. അടുത്ത രണ്ടു ബന്ധക്കള്‍ യാദൃശ്ചികമായി എത്തിയപ്പോള്‍ ജനലിലൂടെ തൂങ്ങി നില്‍ക്കുന്നതു കണ്ടാണ് അഴിച്ചിച്ചെടുത്താണ് ആശുപത്രിയില്‍ എത്തിച്ചത്. ഉറങ്ങി കിടന്ന ഭാര്യയും അടുത്ത വീട്ടിലേയ്ക്കു പോയ അമ്മയും ഈ സംഭവം അറിഞ്ഞിരുന്നില്ല. രാത്രിയില്‍ പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ മാത്രമാണ് മരണം അവര്‍ അറിഞ്ഞത്.
തോമസ് ഐസക്ക് വി എസ് അച്യുതാനന്ദന്റെ മന്ത്രിസഭിയില്‍ മന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിയായിരുന്ന പിജെ ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു ഭാര്യ. കേരളാകോണ്‍ഗ്രസിലെ ഒരു ഉയര്‍ന്ന നേതാവിന്റെ മകളാണ് ഭാര്യ. എന്തെങ്കിലും കുടുംബ പ്രശനം ഉണ്ടായിരുന്നതായി ആരും കരുതുന്നില്ല. ഭാര്യയുമായി ഏതെങ്കിലും പ്രശ്‌നമുണ്ടെന്നു അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ ഈ മരണം എല്ലാവരെയും സങ്കടപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ്. സൗമ്യനായ അനസിന്റെ മരണം വിശ്വസിക്കാനാവാതെ വേദനിക്കുകയാണ് കാഞ്ഞിരപ്പെള്ളിയിലെ സിപിഐ(എം) പ്രവര്‍ത്തകര്‍. വളരെ സാധാരണമായ ഒരു കുടുംബത്തില്‍ ജനിച്ച്, പിതാവില്ലാതെ അമ്മ തന്നെ വളര്‍ത്തിയ അനസ് എന്നും എല്ലാവര്‍ക്കും മാതൃകയായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ കടുംകൈ ചെയ്തു എന്ന ചോദ്യമാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം എല്‍എല്‍ബിയും കഴിഞ്ഞു സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരീയ സെക്രട്ടറിയായിരുന്ന പി ഷാനവാസിനൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് അനസ് തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫായി ജോലിയില്‍ കയറിയത്. അന്നത്തെ സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗവുമായ കെ ജെ തോമസിന്റെ പ്രത്യേക താല്പര്യപ്രകാരം ആയിരുന്നു അനസ് തോമസ് ഐസക്കിന്റെ ഓഫീസില്‍ ജോലിക്കു കയറിയത്. അഞ്ചു വര്‍ഷം തോമസ് ഐസക്കിനൊപ്പം തുടര്‍ന്ന അനസ് ഭരണം പോയിട്ടും തലസ്ഥാനത്തുനിന്നും തിരികെ പോയില്ല. മനുഷ്യാവകാശ കമ്മിഷന്‍ അംഗമായിരുന്ന ജസ്റ്റിസ് നടരാജന്റെ പി എ ആയി കഴിഞ്ഞ അഞ്ചു വര്‍ഷം അനസ് ജോലിയില്‍ തുടര്‍ന്നു.
പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫി നിയമനത്തില്‍ ഏറെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അനസിനെ വേണമെന്നു തോമസ് ഐസക്ക് തന്നെ പാര്‍ട്ടിയോടു ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും മറ്റും ഐസക്കിനൊപ്പം പൂര്‍ണ്ണസമയം ചെലവഴിച്ച അനസിനുള്ള അംഗീകാരമായിരുന്നു തോമസ് ഐസക്കിന്റെ ക്ഷണം. ഒട്ടേറെ പദ്ധതികള്‍ സ്വപ്‌നം കാണുന്ന തോമസ് ഐസക്കിനൊപ്പം രാത്രിയും പകലും ഉറക്കമിളച്ചാണ് അനസ് ജോലി ചെയ്തിരുന്നത്. ഒരു പക്ഷേ ജോലിയിലെ അധിക സമ്മര്‍ദ്ദമാകാം ഇങ്ങനെ ഒരു കടുംകൈയ്ക്കും അനസിനെ പ്രേരിപ്പിച്ചത് എന്നു ചില സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ആറ് വയസുള്ള കുഞ്ഞിനെയും പ്രേമിച്ചു വിവാഹം കഴിച്ച ഭാര്യയെയും തനിച്ചാക്കി ഒറ്റയ്ക്കു പോകാന്‍ തോന്നുന്ന മനസ് അനസിന് എങ്ങനെ ഉണ്ടായി എന്നു ചോദിക്കുന്ന സുഹൃത്തുക്കളും ഉണ്ട്. അനസിന്റെ എടുത്തു ചാട്ടത്തില്‍ തീര്‍ന്നത് ഒരു കുടുംബത്തിന്റെ എല്ലാമെല്ലാമായ അത്താണിയാണ്. ആ കുടുംബത്തിനിത് താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ. അനസ് നിനക്ക് വിട തിരക്കുകള്‍ ഇല്ലാത്ത ലോകത്തേക്ക്.
https://www.facebook.com/Malayalivartha