സംസ്ഥാനത്തെ എ.ടി.എമ്മുകളുടെ സുരക്ഷാ ചുമതല ഹൈവേ പൊലീസിന്

രാത്രികാലങ്ങളില്‍ സംസ്ഥാനത്തെ എ.ടി.എമ്മുകളുടെ സുരക്ഷാ ചുമതല ഇനി ഹൈവേ പൊലീസിന്. ഇതുസംബന്ധിച്ചുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. രാത്രി 9 മണിമുതല്‍ രാവിലെ 6 മണിവരെ എ.ടി.എമ്മുകളെ നിരീക്ഷിച്ച് അതാത് പൊലീസ് സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് നല്‍കണം. എല്ലാ എ.ടി.എമ്മുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. തിരുവനന്തപുരം നഗരത്തിലെ എ.ടി.എം തട്ടിപ്പിനെ തുടര്‍ന്നാണ് ഡിജിപിയുടെ നടപടി.
https://www.facebook.com/Malayalivartha