തിരുവനന്തപുരത്ത് പുല്ലുവിളയില്‍ വൃദ്ധ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു

വെള്ളിയാഴ്ചരാത്രി എട്ടരയോടെ പുല്ലുവിള കടല്‍ത്തീരത്തുവെച്ച് തെരുവുനായ്ക്കളുടെ കടിയേറ്റ വയോധിക മരിച്ചു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് (65) ആണ് മരിച്ചത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ശിലുവമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിക്കാണ് മരിച്ചത്.
നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചു. സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു
https://www.facebook.com/Malayalivartha