പതിനാലു ലക്ഷം രൂപയുടെ കുഴല്‍പ്പണം വടകരയില്‍ പിടികൂടി

വടകരയില്‍ പതിനാലു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വടകര സ്വദേശി താഴക്കുനി അബ്ദുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിന്‍ മാര്‍ഗം കുഴല്‍പണം വരുന്നുണ്ടെന്നായിരുന്നു വടകര പൊലീസിന് ലഭിച്ച അജ്ഞാതസന്ദേശം. റയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരെ പൊലീസ് രഹസ്യമായി നിരീക്ഷിച്ചിരുന്നു. അങ്ങനെയാണ്, വടകര സ്വദേശി താഴക്കുനി അബ്ദുള്ളയെ പൊലീസ് സംശയം തോന്നി കസ്റ്റഡിയിലെടുത്തത്. ബാഗ് പരിശോധിച്ചപ്പോള്‍ 1,30,600 രൂപ.
വിശദമായി ചോദ്യംചെയ്തപ്പോള്‍ മയ്യന്നൂരിലെ ഒരു വീട്ടില്‍ പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. 1,16,320 രൂപയാണ് ഈ വീട്ടില്‍നിന്ന് കണ്ടെത്തിയത്. വടകരയിലും പരിസരത്തും വിതരണ ചെയ്യാനുള്ള കുഴല്‍പണമാണിതെന്ന് അബ്ദുള്ള വെളിപ്പെടുത്തി. കുഴല്‍പണ ശൃംഖലയിലെ കണ്ണിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha