കുരുമുളക് സ്‌പ്രേ പ്രയോഗത്തില്‍ നിന്ന് രക്ഷനേടാന്‍ എക്‌സൈസ് ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കണ്ണട

കുരുമുളക് സ്‌പ്രേ പ്രയോഗത്തെ ചെറുക്കാന്‍ എക്‌സൈസ് ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കണ്ണട നല്‍കും. അതിര്‍ത്തി കടന്നെത്തുന്നവരെ പരിശോധകിക്കുന്ന എക്‌സൈ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ അടക്കമുള്ള ആക്രമണങ്ങള്‍ പതിവായ സാഹചര്യത്തിലാണ് നടപടി.
ആദ്യഘട്ടമായി കുമളി ചെക്ക്‌പോസ്റ്റിലാവും ഇത് നടപ്പാക്കുക. ലഹരി കടത്തുകാരുടെ ആക്രമണം തടയാന്‍ ഹെല്‍മറ്റോ ാസ് മാസ്‌കോ അനുവദിക്കണമെന്നത് ഉദ്യോഗസ്ഥരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറില്‍ കഞ്ചാവു കടത്തുകയായിരുന്ന സംഘത്തെ പിടികൂടുന്നതിനിടെ ഇവര്‍ കുരുമുളക് സ്‌പ്രേ ചെയ്ത് രക്ഷപെടുകയായിരുന്നു.
https://www.facebook.com/Malayalivartha