ഗള്‍ഫില്‍ നിന്ന് അവധിക്കെത്തി കൊലപാതകം: ലക്ഷങ്ങള്‍ ശമ്പളമുണ്ടെങ്കിലും ആക്രമണകാരി: കൊല്ലത്തെ കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്

കൊടുംക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ ഒരു ഗ്രാമം. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ യുവതിയെ കഴുത്തറത്തുകൊലപ്പെടുത്തിയ ഭര്‍ത്താവ് ആദ്യ ഭാര്യയെയും കൊലപെടുത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. കോയിവിള ബംഗ്ലാവില്‍ (കിഴക്കേപുരയില്‍) ഡോമി ബ്രയര്‍ലിയെ (36) കൊലപ്പെടുത്തിയ ഭര്‍ത്താവ് ബാബു ആദ്യ ഭാര്യയെയും കൊലപെടുത്താന്‍ ശ്രമിച്ചിരുന്നു. ക്രൂരതയുടെ ആള്‍രൂപമായാണ് നാട്ടുകാര്‍ ബാബുവിനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുകയും ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുമാണ് അവര്‍ ബാബുവിനെ ഉപേക്ഷിച്ചുപോയത്. ഗള്‍ഫില്‍ ഒരു ലക്ഷത്തിലധികം രൂപ ശംമ്പളം ലഭിക്കുന്ന ജോലിയുള്ള ഇയാള്‍ അവധിക്ക് നാട്ടില്‍ എത്തിയാല്‍ അക്രമം കാട്ടുന്നത് പതിവാണ്. അമിതമായി ഗുളിക കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
7 വര്‍ഷം മുമ്പാണ് ഡോമിയെ ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചത്. ഒരുവര്‍ഷം മുമ്പ് കമ്പി വടികൊണ്ട് ഡോമിയെ അടിക്കുകയും ഇവരുടെ കൈകളും കാലുകളും ഒടിഞ്ഞ് ദീര്‍ഘനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ കുട്ടികളേയും ഇവരേയും തങ്കശേരിയിലെ വീട്ടിലേക്ക് കൂട്ടികൊണ്ട്‌പോകുകയായിരുന്നു. ഇതിനിടെ കെ.എസ്.ആര്‍.റ്റി.സിയില്‍ കണ്ടക്ടര്‍ ആയി ജോലി ലഭിച്ച് എറണാകുളത്ത് താമസമായ ഡോമിയുമായി ഇയാള്‍ ഫോണില്‍ ചങ്ങാത്തം കൂടുകയും ഇടക്കിടെ ഇവരെ വീട്ടില്‍ കൂട്ടികൊണ്ടു വരിയും ചെയ്തു. എന്നാല്‍ ഇതൊന്നും സ്വന്തം വീട്ടില്‍ ഡോമി പറഞ്ഞിരുന്നില്ല. കഴിഞ്ഞ ഞയറാഴ്ചയും ഇവര്‍ ബാബുവിന്റെ വീട്ടില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൊല്ലത്തുള്ള വക്കീല്‍ ഗുമസ്ഥയായ ഇളയ സഹോദരിയുടെ ഗൃഹപ്രവേശന കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനായാണ് വ്യാഴാഴ്ച രാത്രി എറണാകുളത്തുനിന്നും ഡോമി പുറപ്പെട്ടത്.
രാവിലെ വീട്ടില്‍ എത്തുമെന്ന് അറിച്ചിരുന്നിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എറണാകുളം ഡിപ്പോയില്‍ ബന്ധപ്പെടുമ്പോഴാണ് ഇവര്‍ രാത്രി തന്നെ പോന്നതായി അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പള്ളിത്തോട്ടം പൊലീസില്‍ പരാതി നല്‍കിയെപ്പോഴേക്കും മരണവാര്‍ത്ത പുറത്തെത്തുകയായിരുന്നു. ഇന്നലെ രാവിലെ ബാബുവിന്റെ മാതൃ സഹോദരി റീത്ത വീട്ടില്‍ എത്തി വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയും ഇവര്‍ എത്തി ജനലിലൂടെ നോക്കുമ്പോഴാണ് ഡോമിയുടെ മൃതദേഹം കുളിമുറിയില്‍ കിടക്കുന്നത് കണ്ടെത്. ഗള്‍ഫില്‍ വെല്‍ഡറായി ജോലി നോക്കിവന്ന ബാബു ആറുമാസം മുമ്പാണ് അവധിക്കായി നാട്ടിലെത്തിയത്. ഇയാളുടെ ആദ്യ ഭാര്യയുമായി പിരിഞ്ഞതിനെ തുടര്‍ന്ന് 7 വര്‍ഷം മുമ്പാണ് ഡോമിയെ വിവാഹം കഴിച്ചത്.
സഹോദരിയുടെ ഗൃഹ പ്രവേശനത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡോമി കൊല്ലത്ത് എത്തിയത്. ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് കൊല്ലത്തേക്ക് ബസില്‍ വരുന്നതിനിടെ ബാബു ഫോണ്‍ ചെയ്തതിനെ തുടര്‍ന്നാണ് പുലര്‍ച്ചെ ചവറ ടൈറ്റാനിയം ജംഗ്ഷനില്‍ ബസ് ഇറങ്ങിയത്. ഓട്ടോറിക്ഷയുമായി കാത്തുനിന്ന ബാബു ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു. മഴയെ തുടര്‍ന്ന് കോയിവിള ഭരണിക്കാവ് ഓട്ടോ സ്റ്റാന്റിലെ െ്രെഡവര്‍ ആല്‍ബര്‍ട്ടിന്റെ ഓട്ടോയിലാണ് ബാബു ചവറയില്‍ എത്തി ഡോമിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയത്. വണ്ടിയില്‍ ഇരുവരും സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നാണ് െ്രെഡവര്‍ പൊലീസിന് നല്‍കിയ മൊഴി.
മുന്‍ ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2007 ല്‍ പഞ്ചായത്ത് അംഗം ജോര്‍ജ്ജിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലും അയല്‍വാസിയായ സ്ത്രീയെ അക്രമിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ബാബു. മുമ്പ് സ്ത്രീകള്‍ ഉള്‍പ്പെടെ പലരേയും ആക്രമിച്ച കേസിലെ പ്രതിയാണ്. അടുത്തിടെ നിര്‍മ്മിച്ച വീട്ടിലായിരുന്നു കൊലപാതകം നടന്നത്. മക്കള്‍: ബെനഡിക്ട്, ബെര്‍ണോ.
https://www.facebook.com/Malayalivartha






















