ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിക്ക് ചെലവ് നല്‍കിയത് ബാറുടമകള്‍

ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയിലുണ്ടായ നഷ്ടത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ ഏജന്‍സി പ്രവര്‍ത്തിച്ചത് ബാറുകാരുടെ പണം ഉപയോഗിച്ച് പ്രസ്തുത സ്വകാര്യ ഏജന്‍സിയാണ് ബാറുകള്‍ പൂട്ടിയതു കാരണം ടൂറിസം മേഖല തകര്‍ന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ റിപ്പോര്‍ട്ടിന്റെ പിന്‍ ബലത്തിലാണ് ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
സംസ്ഥാന തലത്തില്‍ പഠനം നടത്താന്‍ സ്വകാര്യ എജന്‍സിയെ നിയോഗിച്ചത് ഇടതു സര്‍ക്കാരാണ്. സമൂഹത്തിന്റെ ഭാഗമായി പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിരുന്നു. നിലവിലെ മദ്യനയം കോണ്‍ഫറന്‍സ് ടൂറിസത്തിന് തിരിച്ചടി നേരിട്ടതായാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഉദാരമായ മദ്യനയമാമ് സംസ്ഥാനത്തിന് വേണ്ടതെന്ന് ടൂറിസം വകുപ്പ് ചൂണ്ടി കാണിച്ചു. ഏജന്‍സിയുടെ റിപ്പോര്‍ട്ട് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്‌സൈസ് മന്ത്രി കൈമാറിയിരുന്നു. കേരളത്തിലേയ്ക്ക് വന്നാല്‍ മദ്യം ലഭിക്കില്ലെന്ന ധാരണയാണ് വിനോദ സഞ്ചാരികള്‍ക്കുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്‍ദ്ധരാത്രിവരെ ബാറുകള്‍ തുറന്നിരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ് വേണ്ടതെന്നും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യ നിരോധനത്തോടെ കേരളത്തില്‍ കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദാരമായ മദ്യനയമാണ് സര്‍ക്കാര് പ്രഖ്യാപിക്കുന്നത്. അങ്ങനെയാണെങ്കില്‍ പൂട്ടി പോയ നാന്നൂറോളം ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
എല്‍ഡിഎഫിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അത് യുഡിഎഫിന്റെ നയം ആയിരിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ 2 ന് ബിവറേജിന്റെ ഔട്ട്‌ലെറ്റ് പൂട്ടില്ലെന്നും എക്‌സൈസ് മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. ബാറുകാര്‍ രംഗത്തെത്തി കഴിഞ്ഞു ഇനി കോടികള്‍ മറിയും അപ്പോള്‍ കേരളം മദ്യത്തില്‍ മുങ്ങും.
https://www.facebook.com/Malayalivartha