ചിക്കു കൊലക്കേസില്‍ നിരപരാധിയെന്ന് ഭര്‍ത്താവ് ലിന്‍സന്‍. ജീവിക്കാന്‍ പ്രേരിപ്പിച്ചത് ചിക്കുവിന്റെ ഓര്‍മ്മകള്‍

കസ്റ്റഡിയില്‍ കിടന്ന നാളുകളില്‍ അവളുടെ ഓര്‍മ്മകളാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന്‍. ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒമാന്‍ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു ഭര്‍ത്താവ് ലിന്‍സന്‍. 119 ദിവസങ്ങള്‍ക്ക് ശേഷമാണ് ലിന്‍സന്‍ ജയില്‍മോചിതനായത്.
ചിക്കുവിന്റെ ഓര്‍മയില്‍ ആണ് ഇപ്പോഴും ജീവിക്കുന്നതെന്നും യഥാര്‍ത്ഥ പ്രതികളെ പൊലീസ് പിടികൂടുമെന്നു പ്രതീക്ഷിക്കുന്നതായും ലിന്‍സന്‍ പറഞ്ഞു.
താന്‍ നിരപരാധിയാണെന്നും ഒമാനിലെ കോടതിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ലിന്‍സന്‍ പറഞ്ഞു. ഒമാന്‍ പൊലീസിലെ എല്ലാവരും നല്ല രീതിയിലാണ് ഇടപെട്ടത്. എല്ലാവരോടും നന്ദിയുണ്ടന്നും ലിന്‍സന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha