സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന് കരുതുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി

സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും കേരളത്തിലെ ബി.ജെ.പി ആര്‍.എസ്.എസ്. നേതാക്കള്‍ക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനസംഖ്യയുടെ പകുതിയില്‍ അല്‍പ്പം കൂടുതലോ കുറവോ വരുന്ന ഒരു വിഭാഗമാണ് സ്ത്രീകള്‍. അതുകൊണ്ട് പൊതുയിടങ്ങളിലും ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സ്ത്രീകളെ ഒഴിച്ചുനിര്‍ത്തുന്ന വിലക്ക് നല്ല പ്രവണതയല്ല.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ലെന്നും സി.പി.എം. മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ 'ശബരിമലയും സ്ത്രീപ്രവേശവും' എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗിക വിലക്ക് കേവലം ആചാര വിഷയമായി മാത്രം കാണാനാകില്ലെന്നും ഫ്യൂഡല്‍ വ്യവസ്ഥയെ ആഗ്രഹിക്കുന്നവര്‍ക്കേ സ്ത്രീ വിലക്കിനെ അംഗീകരിക്കാനാകൂവെന്നും കോടിയേരി പറയുന്നു.
https://www.facebook.com/Malayalivartha