എല്ലാം സാം മനസ്സിലാക്കി തുടങ്ങിയിരുന്നോ: അപകടസൂചന സാം അന്നേ നല്‍കി; ഞെട്ടല്‍ മാറാതെ ബന്ധുക്കള്‍

അവളെ എന്തിഷ്ടമായിരുന്നു അവന്. സ്‌നേഹം കൊണ്ട് അവളെ അവന്‍ വീര്‍പ്പുമുട്ടിച്ചിരുന്നു എന്നിട്ടും ഇങ്ങനൊരു കൊലച്ചതി. സാമിന്റെ വീട്ടുകാരുടെ നെഞ്ചുപൊട്ടുന്നു ഇത് പറയുമ്പോള്‍. 'ഇനി എന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരുന്നത്' കഴിഞ്ഞ സെപ്റ്റംബറില്‍ നാട്ടിലെത്തിയ സാം ഏബ്രഹാം ബന്ധുവീടുകളിലെ സന്ദര്‍ശന വേളയില്‍ ഇങ്ങനെ പറഞ്ഞെങ്കിലും ആരും അതു കാര്യമായി എടുത്തില്ല. എന്നാല്‍ ഇപ്പോള്‍ അതോര്‍ത്തു ഞെട്ടലും വേദനയും അടക്കാനാവുന്നില്ല ബന്ധുക്കള്‍ക്ക്.
എല്ലാം സാം മനസ്സിലാക്കി തുടങ്ങിയിരുന്നെന്ന സൂചന ഇരുവര്‍ക്കും കിട്ടിയതാണ് പെട്ടെന്ന് കൊലയില്‍ കലാശിച്ചത്.
പുനലൂര്‍ കരവാളൂര്‍ സ്വദേശിയായ സാമിന്റെ ഉറ്റവര്‍ കണ്ണീര്‍ക്കയത്തിലാണ്. തന്നെ വല്യപ്പച്ചന്റെ കല്ലറയ്ക്കു സമീപം അടക്കണമെന്നും അന്നു സാം പിതാവിനോടു പറഞ്ഞിരുന്നു. അലങ്കരിച്ച ശവമഞ്ചത്തില്‍ കൊണ്ടുപോകണമെന്നു പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. അടുത്ത ബന്ധുക്കളോടു ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. സോഫിയുടെ കാമുകനായ അരുണ്‍ കമലാസനന്‍ കാറില്‍ വച്ചു ആക്രമിച്ചിരുന്നുവെന്നും ചില ബന്ധുക്കളെ അറിയിച്ചിരുന്നു.
ദുബായിലും മെല്‍ബണിലും ഉണ്ടായിരുന്നപ്പോള്‍ സംഗീതം വിട്ടൊരു ജീവിതമുണ്ടായിരുന്നില്ല സാമിനെന്ന് ഉറ്റവര്‍ ഓര്‍ക്കുന്നു. സൗമ്യമായ പെരുമാറ്റത്തിനൊപ്പം മികച്ച ഗായകനെന്നതും സാമിനെ ഏവരുടെയും പ്രിയങ്കരനാക്കിയിരുന്നു.
https://www.facebook.com/Malayalivartha