രാത്രി പെട്രോളിങിനിടെ അബദ്ധത്തില്‍ വെടിപൊട്ടി എറണാകുളം എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് കൊല്ലപ്പെട്ടു

എറണാകുളം എ ആര്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് സാബു മാത്യൂവാണ് മരിച്ചത്. കയ്യിലിരുന്ന പിസ്റ്റളില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നെന്നാണ് നിഗമനം. വാഴക്കാലയില്‍ രാത്രി പെട്രോളിംഗിലായിരുന്ന സാബു പുലര്‍ച്ചെ 1.30 യോടെയാണ് വെടിയേറ്റ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
െ്രെഡവര്‍ക്കും മറ്റൊരു പൊലീസുദ്യോഗസ്ഥുമൊപ്പം പട്രോളിങ് നടത്തുകയായിന്നു സാബു മാത്യു. ഇതിനിടെ പുലര്‍ച്ചെ ഒന്നരയോടെ വാഴക്കാലയില്‍ വച്ച് സ്വന്തം പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. സാബു മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം വാഴക്കാലയിലെ പാര്‍ക്കിങ് ഏരിയയിലേക്ക് പൊലീസ് വാഹനം കയറ്റുന്നതിനിടെയാണ് വെടിപൊട്ടിയതെന്നാണ് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.
വെടിശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് സാബു മാത്യുവിന് വെടിയേറ്റതായി കണ്ടതെന്നും, തനിക്ക് വെടിയേറ്റുവെന്ന് അദ്ദേഹം പറഞ്ഞതായും ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. ഉടനെ തന്നെ സാം മാത്യുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുവാനായില്ല. സാബു മാത്യുവിന്റെ വയറിന് താഴെയായാണ് വെടിയേറ്റത്. തൊട്ടടുത്തു നിന്ന് വെടിയേറ്റതിനാലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നാണ് പ്രാഥമികനിഗമനം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സാം മാത്യുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡി.കോളേജിലേക്ക് മാറ്റും.
എറണാകുളം ഇരുമ്പനം സ്വദേശിയായ ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോകും.
https://www.facebook.com/Malayalivartha