മെല്‍ബണിലെ മലയാളി യുവാവിന്റെ കൊലയ്ക്ക് കാരണം ഭാര്യയുടെ ഇരട്ട പ്രണയം; ഭര്‍ത്താവുമായി പ്രണയത്തിലായത് സ്‌കൂളിലും കാമുകനെ പ്രണയിച്ചത് കോളേജിലും വച്ച്

ഇരട്ടപ്രണയം ഒടുവില്‍ സാമിന് സംശയം തോന്നിയതോടെ തിരക്കിട്ട് കാര്യങ്ങള്‍ ചെയ്തു. എല്ലാത്തിനും മുന്‍കൈ എടുത്തതും നീക്കങ്ങള്‍ നടത്തിയതും സോഫിയയുടെ ബുദ്ധി. ഒരുമിച്ചുറങ്ങുമ്പോഴും അരുണിനെ പ്രണയിച്ച് സോഫിയ. ശരീരം സാമിനും മനസ്സ് അരുണിനും. കുഞ്ഞിനെ ഒഴിവാക്കാനും ശ്രമമെന്ന് മെല്‍ബണ്‍ പോലീസ്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തുടങ്ങിയ പ്രണയമാണ് ഭര്‍ത്താവ് സാം എബ്രഹാമുമായി (33) ഉണ്ടായിരുന്നത്. അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളിലായിരുന്നു ഇരുവരുടെയും സ്‌കൂള്‍ വിദ്യാഭ്യാസം. കരമാളൂര്‍ സ്വദേശിനിയായിരുന്നു ഭാര്യ സോഫിയ. പിന്നീട് കോട്ടയത്തെ സ്വാശ്രയ കോളേജില്‍ പഠിക്കുമ്പോഴാണ് ഒപ്പം പഠിച്ച കാമുകന്‍ അരുണ്‍ കമലാസനനുമായി പരിചയപ്പെടുന്നത്. വിവാഹ ശേഷം സോഫിയയും സാമും ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ ഒപ്പം അരുണും ജോലി നേടി ഓസ്‌ട്രേലിയയിലെത്തിയതോടെയാണ് ഇരട്ട പ്രണയത്തിന്റെ അടുത്ത അദ്ധ്യായം തുടങ്ങുന്നത്. യു എ ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു സാം എബ്രാഹം. ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും ഭാര്യ സോഫിയ അരുണുമായുള്ള പ്രണയം തീവ്രമായി കൊണ്ടുനടന്നു. ഇതിനിടയില്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞു പിറന്നെങ്കിലും കാമുകനുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ സോഫിയ തയാറായില്ല. അങ്ങനെയാണ് സാമിനെ ഇല്ലാതാക്കാന്‍ ഇരുവരും പദ്ധതി തയാറാക്കുന്നത്. ഉറക്കത്തില്‍ സയനൈഡ് നല്‍കിയായിരുന്നു കൊലപാതകം. ഹൃദയാഘാതമാണെന്നാണ് സോഫിയ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകത കണ്ടതോടെ പോലീസ് സംഭവം പിന്തുടരുകയായിരുന്നു. 9 മാസം തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഭാര്യയിലെക്ക് തന്നെ അന്വേഷണം എത്തിയത്. അതിന്റെ കാരണങ്ങള്‍ തേടിയപ്പോഴാണ് കാമുകന്റെ കഥ പുറത്തറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് സാം എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണങ്ങളില്‍ നേരത്തെ സാമിനെ നേരെ വധശ്രമമുണ്ടായതായി പോലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന്! നടന്ന അന്വേഷണത്തില്‍ ഭാര്യയെ സംശയം തോന്നുകയായിരുന്നു.മാസങ്ങളായി സോഫിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചത്. കൂടാതെ സാം മരിക്കുന്നതിനു മൂന്നു മാസം മുന്പും സാമിന് നേരേ ആക്രമണമുണ്ടായിട്ടുണ്ട്. കാറിനുള്ളില്‍ ഒളിച്ചിരുന്ന മുഖംമൂടിയണിഞ്ഞ ഒരാള്‍ സാമിനെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഈ ആക്രമണം നടത്തിയത് അരുണ്‍ കമലാസനനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞയാഴ്ചയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അടുത്ത വര്‍ഷം ഫെബ്രുവരി 13നായിരിക്കും കോടതി കേസ് വീണ്ടും പരിഗണിക്കുക.
https://www.facebook.com/Malayalivartha