ബോംബ് സ്‌ഫോടനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കതിരൂര്‍ കോട്ടയംപൊയില്‍ ഓലക്കടവിനു സമീപം ബോംബ് സ്‌ഫോടനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പൊന്നമ്പത്ത് പ്രദീപന്റെ മകന്‍ ദീക്ഷിത് (23)ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണു സ്‌ഫോടനമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ വീടിന്റെ ഒന്നാം നില പൂര്‍ണമായും തകര്‍ന്നു. ദീക്ഷിത് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ദീക്ഷിതും അച്ഛനും മാത്രമാണ് ഇവിടെ താമസം. അമ്മ മഞ്ജുള വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ചു. സഹോദരന്‍ ദില്‍ജിത്ത് മറ്റൊരു വീട്ടിലാണ് താമസം. മൃതദേഹം തലശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സ്‌ഫോടനത്തില്‍ വീടിന്റെ ചുവര്‍ഭാഗങ്ങള്‍ ദൂരേയ്ക്കു തെറിച്ചു. അതേസമയം സംഭവത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
https://www.facebook.com/Malayalivartha