കൂടെ നടന്ന് എല്ലാം ചെയ്തിട്ട് ഒന്നുമറിയാത്ത നാഗവല്ലിയെപ്പോലെ; കരച്ചിലിലും അഭിനയത്തിലും മിടുക്കിയായ സോഫി കാര്യങ്ങള്‍ എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു: പ്രഫഷണല്‍ കില്ലറെ വെല്ലുന്ന സോഫിയുടെ ബുദ്ധിയില്‍ ഞെട്ടി മെല്‍ബണ്‍ പോലീസ്: ചെറുമകനെ സോഫിയയില്‍ നിന്നും സുരക്ഷിതമായി വിട്ടുകിട്ടണമെന്ന് സാം എബ്രഹാമിന്റെ മാതാപിതാക്കള്‍; മൊഴിയിലെ വൈരുദ്ധ്യം പോലീസിന് തുണയായി

ആര്‍ക്കും സംശയം തോന്നാത്ത സ്‌നേഹ പ്രകടനം. ഹൃദ്യമായ ചിരി ഉള്ളില്‍ എരിയുന്ന പകയുടെ കനല്‍. സോഫിയുടെ കോമ്പല്ലുകള്‍ സാമിന്റെ രക്തത്തിനായി ദാഹിച്ചിരുന്നു. സാമിനെ കൊല്ലാന്‍ മുമ്പ് നിര്‍ദ്ദേശങ്ങള്‍ അരുണിന് നല്‍കിയതും സോഫി. ഓസ്‌ട്രേലിയയില്‍ മെല്ബണില്‍ പ്രവാസി മലയാളിയേ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ഭാര്യ നടത്തിയത് നാടകീയ നീക്കങ്ങള്‍. സോഫിയും (32) കാമുകന്‍ പാലക്കാട് സ്വദേശി അരുണ്‍ കമലാസനനും (34) ഇതിനായി കൊലപാതകത്തിന് മുമ്പ് 3തവണ യുഎഇ എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാമിന്റെ (34) വധിക്കാന്‍ നീക്കം നടത്തിയിരുന്നു. ഇതിനായി കൊലക്ക് മുമ്പും. ശേഷവും സോഫി എന്ന ചെറുപ്പക്കാരി ഒരു പ്രഫഷണല്‍ കില്ലറെ പോലെ തന്നെ ആയി മാറുകയായിരുന്നു എന്നതാണ് ആരെയും അതിശയപ്പെടുത്തുന്നത്.മെല്‍ബണിലെ എപ്പിംഗില്‍ മലയാളിയായ സാം എബ്രഹാം(33) മരിച്ച സംഭവത്തിലാണ് മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍ പോലീസ് നടത്തിയത്. ഭാര്യയും കാമുകനും ചേര്‍ന്ന് സാമിനെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സാമിന്റെ ഭാര്യ സോഫിയെയും സുഹൃത്ത് അരുണ്‍ കമലാസനനെയും അടുത്ത ഫെബ്രുവരി വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. പ്രവാസി മലയാളികളെ പ്രത്യേകിച്ച് ഓസ്‌റ്റ്രേലിയന്‍ മലയാളികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ കൊലപാതകം.
സാമിനേ കൊലപ്പെടുത്താന്‍ നേരത്തേ സോഫി മെല്ബണിലേ ചില ക്വടേഷന്‍ ടീമുകളെ വാടകയ്ക്ക് എടുത്തിരുന്നു. കൊലപാതകത്തിന് ഏതാനും നാള്‍ മുമ്പ് മെല്ബണ്‍ റയൂല്‍ വേ സ്‌റ്റേഷനിലേ കാര്‍പാര്‍ക്കില്‍ വയ്ച്ച് മുഖം മൂടി ധരിച്ചയാള്‍ സാം അബ്രഹാമിനേ കുത്തിയിരുന്നു. കഴുത്തിലും തോലിലും മുറിവേറ്റ സാം രക്ഷപെട്ടു. ഈ കേസില്‍ പ്രതിയും സോഫിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സാം പാര്‍ടൈം ജോലിക്കാരന്‍ ആയിരുന്നു. പ്രധാനമായും സോഫി ഫുള്‍ ടൈം ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിനേയും നോക്കി വീട്ടില്‍ കഴിയുമായിരുന്നു. കൊല നടത്തിയത് ഒക്ടോബര്‍ 14 രാത്രിയിലായിരുന്നു. സാം അബ്രഹാം നല്ല ഉറക്കത്തില്‍ ആയിരുന്നപ്പോള്‍ സോഫി സയനൈഡ് ശരീരത്തിനുള്ളിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. ഒന്നു പിടയാന്‍ പോലും കഴിയാതെ സാം ഉറക്കത്തില്‍ തന്നെ മരിച്ചു. ഇവരുടെ 5വയസുള്ള ആണ്‍കുട്ടിയും അടുത്തു കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. കൊല നടത്തി കഴിഞ്ഞ് ഉടന്‍ തന്നെ സോഫി കാമുകനേ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം സോഫി നടത്തിയ ഈ ഫോണ്‍ കോള്‍ ആയിരുന്നു പോലീസിന്റെ ആദ്യ പിടിവള്ളി. സോഫി പുലര്‍ച്ചെയാണ് എഴുനേറ്റതെന്നും അപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടതെന്നും പോലീസിനോട് പറഞ്ഞു. എന്നാല്‍ രാത്രി തന്നെ സോഫി എഴുനേറ്റതിന്റെ തെളിവുകളും, ഫോണ്‍ വിളിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു. കേസില്‍ സോഫി പറയുന്ന നുണകള്‍ കൂടുതല്‍ അന്വേഷണിത്തിലേക്ക് പോലീസിനേ നയിച്ചു.
സാമിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും മുമ്പ് സോഫി സുഹൃത്തുക്കളെ കാണിക്കാന്‍ ഓസ്‌ട്രേലിയയില്‍ പൊതു ദര്‍ശനത്തിനു വയ്ച്ചപ്പോഴും മറ്റും വാവിട്ട് നിലവിളിച്ചു. പലപ്പോഴും മോഹാലസ്യപ്പെട്ടു. മൃതദേഹം നാട്ടില്‍ എത്തിയപ്പോള്‍ മാറത്തടിച്ച് നിലവിളിക്കുകയും മോഹാലസ്യം കാണിക്കുകയും ചെയ്തു. എന്നാല്‍ തിരികെ ഓസ്‌ട്രേലിയയില്‍ വന്ന ശേഷം സോഫിയുടെ ഓരോ നീക്കവും പോലീസ് രഹസ്യമായി നിരീക്ഷിച്ചു. സോഫിയേ സംശയിക്കുന്നതായോ കേസില്‍ പ്രതിയായോ പോലീസ് പറഞ്ഞില്ല. കാമുകനുമായി സുഖവാസ കേന്ദ്രങ്ങളിലേക്ക് യാത്ര, ഒരുമിച്ച് താമസം എല്ലാം പോലീസ് രെക്കോഡ് ചെയ്തു. സോഫിയും, കാമുകനുമായുള്ള എല്ലാ ഫോണ്‍ കോളുകളും കോടതി അനുമതിയോടെ പോലീസ് പകര്‍ത്തി. ഈ ഫോണ്‍ കോളുകളില്‍ സാമിനേ കൊന്നതും മൃതദേഹം നാട്ടില്‍ കൊണ്ടുപോയ കരഞ്ഞതും, അഭിനയിച്ചതുമൊക്കെ സോഫി വിവരിക്കുന്നു. കൊല നടത്തിയ രാത്രിയില്‍ ഉണ്ടായ മാനസീക വിഷമം, കുട്ടിയുടെ കാര്യവും ഒക്കെ പരാമര്‍ശിക്കുന്നതായി പോലീസ് കോടതിയില്‍ ഹാജരാക്കിയ റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഭര്‍ത്താവിന്റെ കൊലപാതകത്തിന് ശേഷം പ്രശ്‌നങ്ങളും നടപടികളുമെല്ലാം തീര്‍ത്ത് കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാന്‍ വേണ്ടി ശ്രമിക്കുന്നതിനിടെയാണ് മെല്‍ബണ്‍ പൊലീസ് ഇരുവരെയും കൊലപാതക കുറ്റത്തിന് പിടികൂടിയത്.കോളേജ് തലത്തില്‍ വച്ചാണ് സഹപാഠിയായിരുന്ന അരുണ്‍ കമലാസനനുമായി സോഫിയ അടുത്തത്.ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ഓസ്‌ട്രേലിയയില്‍ ജോലിയുള്ള സാമിന്റെ വിവാഹ ആലോചന വരുന്നത്. ഓസ്‌ട്രേലിയയില്‍ ജോലിയുള്ള ഭര്‍ത്താവിനെ ലഭിച്ചപ്പോള്‍ സോഫിയ അന്ന് വേണ്ടത്ര ജോലിയില്ലാത്ത കാമുകനെ കൈവിട്ടു. വിവാഹം ശേഷം സോഫിയ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ ഒപ്പം അരുണും ജോലി നേടി ഓസ്‌ട്രേലിയയില്‍ എത്തി. ഇവിടെ വച്ച് വീണ്ടും അവരുടെ പ്രണയം പൂത്തുലഞ്ഞു. സാമിനെ വകവരുത്തിയാല്‍ മാത്രമേ അരുണായി ഒന്നിച്ചു കഴിയാനാകൂ എന്ന തോന്നലാണ് സോഫിയയെ കൊലയാളിയാക്കിയത്.
പുനലൂര്‍ സ്വദേശി സാം എബ്രഹാമിന്റെ കൊലപാതകത്തില്‍ ഭാര്യയ്ക്ക് പങ്കുള്ളതായി നേരത്തെ സംശയം ഉണ്ടായിരുന്നെന്ന് സാം എബ്രഹാമിന്റെ അച്ഛന്‍ എബ്രഹാം പറഞ്ഞു. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലും കുടുംബ ബന്ധം ഓര്‍ത്തുമാണ് ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നത്. തങ്ങളുടെ ചെറുമകനെ സോഫിയയില്‍ നിന്നും സുരക്ഷിതമായി വിട്ടുകിട്ടണമെന്നും സാം എബ്രഹാമിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു
ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മരണത്തിലുള്ള സംശയം ഇതുവരെ തുറന്ന് പറയാതിരുന്നത്. സാം എബ്രഹാമിന്റെ നാലുവയസുള്ള കുട്ടിയെ സുരക്ഷിതമായി കിട്ടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മൃതദേഹം സംസ്‌കരിച്ച് 10 മാസം പിന്നിട്ടതിനാല്‍ ഇനിയും തെളിവുകള്‍ കിട്ടാന്‍ പ്രയാസമാകുമെന്നാണ് കരുതുന്നത്. സംഭവുവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് പുനലൂര്‍ പൊലീസ് അറിയിച്ചു.
വീട്ടില്‍ പൂച്ചയോ , പട്ടിയെയോ വളര്‍ത്തുക , ഭക്ഷണം കഴിക്കും മുന്‍പ് വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണ ത്തില്‍ നിന്ന് അല്പം അവക്ക് കൊടുക്കുക, മദ്യം വൈന്‍ മുതലായവ പൊട്ടിച്ചതിനു ശേഷം ഫ്രിഡ്ജില്‍ വെക്കാതിരിക്കുക, അഥവാ അങ്ങനെ വെച്ചാല്‍ രണ്ടുപേരും ഒന്നിച്ചിരുന്ന് കഴിക്കുക .... ഭാര്യ കൂടി കഴിച്ചു എന്നുറപ്പു വരുത്തുക ..
https://www.facebook.com/Malayalivartha