മെഡിക്കല്‍ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല: കെ.കെ ശൈലജ

ഫീസ് വര്‍ധനവും ഏകീകരണവും പരിഗണനയിരിക്കെ മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പ്രവേശം സംബന്ധിച്ച് സര്‍ക്കാറിന് പിടിവാശിയില്ല. മാനേജ്‌മെന്റുകളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാെണന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ നാളെ ഹൈകോടതിയില്‍ ഹര്‍ജി നല്‍കും. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനും വ്യക്തിഗത മാനേജ്‌മെന്റുകളുമാണ് ഹരജി നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചെന്നാവും ഹരജിയില്‍ ആരോപിക്കുക.
സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും കല്‍പിത സര്‍വകലാശാലയിലെയും മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലേക്കും അലോട്ട്‌മെന്റ് നടത്താനാണ് സര്‍ക്കാര്‍ ശനിയാഴ്ച ഉത്തരവിട്ടത്. മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലേക്കടക്കം അലോട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ പ്രവേശ പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha