തലമുറ മാറ്റത്തോട് യോജിച്ചിക്കുന്നു: രമേശ് ചെന്നിത്തല

കോണ്‍ഗ്രസിലെ തലമുറ മാറ്റത്തെക്കുറിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായത്തോട് യോജിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആന്റണിയുടെ വാക്കുകള്‍ തനിക്കും ബാധകമാമെന്നു പറഞ്ഞ ചെന്നിത്തല, എല്ലാവരുടെയും കണ്ണു തുറപ്പിക്കാനാണ് ആന്റണി അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച കെപിസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി സദ്ഭാവന സംഗമം എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ആന്റണി തലമുറമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
താനുള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിന്റെ രക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും നേതൃത്വത്തിലേക്കു പുതുതലമുറ കടന്നുവരണമെന്നും സംഗമത്തില്‍ ആന്റണി അഭിപ്രായപ്പെട്ടിരുന്നു. യുവരക്തത്തിന്റെ തരിപ്പ് നിലവിലെ നേതൃത്വത്തിനു വേണ്ടത്ര കാണാന്‍ കഴിയുന്നില്ലെന്നു കുറ്റപ്പെടുത്തിയ ആന്റണി, 1967ല്‍ തകര്‍ന്ന കോണ്‍ഗ്രസിനെ രക്ഷിക്കാനായി ചോരത്തിളപ്പുള്ള പുരോഗമനവാദികളായ യുവാക്കളുടെ പടയണി ഉണ്ടായതുപോലെ പുതിയ ആളുകളുടെ ഒഴുക്കുണ്ടാകണമെന്നും ഓര്‍മ്മിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha