30 ലക്ഷം രൂപയും വീടും ജോലിയും എല്ലാം അവര്‍ക്കു കിട്ടി: എനിക്കിപ്പോഴും പെരുവഴി തന്നെ.. പരാതിയുമായി ജിഷയുടെ പിതാവ് പാപ്പു കോടതിയില്‍

കൊല്ലപ്പെട്ട ജിഷയുടെ പേരില്‍ കുടുംബത്തില്‍ തര്‍ക്കം. ജിഷയുടെ അമ്മയും സഹോദരിയും ചേര്‍ന്ന് പറ്റിച്ചതായി ആരോപിച്ച് പിതാവ് പാപ്പുവാണ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം മൂവാറ്റുപുഴ കോടതിയില്‍ ഹര്‍ജിയും നല്‍കി.
മുപ്പതു ലക്ഷത്തോളം രൂപയും സര്‍ക്കാര്‍ ജോലിയും ലഭിച്ച തന്റെ മകളും ഭാര്യയും തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പാപ്പുവിന്റെ പരാതി. തനിക്ക് ഭക്ഷണം കഴിക്കാന്‍ പോലും വകയില്ലെന്ന് അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ജിഷയുടെ മരണം നിര്‍ഭാഗ്യകരമാണെങ്കിലും അതിന്റെ പേരില്‍ ഭാഗ്യക്കുറി അടിച്ചവരാണ് ജിഷയുടെ അമ്മയും സഹോദരിയും ജിഷയുടെ കൊലപാതകിയെ കുറിച്ച് അമ്മയ്ക്കും സഹോദരിക്കും കൃത്യമായ വിവരമുണ്ടായിരുന്നതായി പോലീസ് നേരത്തെ സംശയിച്ചിരുന്നു. ജിഷയുമായി അടുപ്പമുണ്ടായിരുന്നയാളാണ് കൊലപാതകം നടത്തിയതെന്നും പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ അമീര്‍ എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പിടികിട്ടിയതോടെ അദ്ദേഹത്തിന്റെ തലയില്‍ പോലീസ് ആരോപണങ്ങളെല്ലാം ചാരുകയായിരുന്നു. അമീറാകട്ടെ താനല്ല അനാറാണ് കൊലപാതകം നടത്തിയതെന്ന് പരസ്യ പ്രസ്താവന നടത്തി.
ജിഷയുടെ മരണം നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലായതിനാലാണ് ക്ലിക്കായത്. ഗോവിന്ദചാമി മാനഭംഗപ്പെടുത്തി കൊന്ന സൗമ്യയുടെ അമ്മയ്ക്ക് ജിഷയുടെ അമ്മയ്ക്ക് ലഭിച്ച നേട്ടങ്ങളൊന്നും കിട്ടിയില്ല. ജിഷ ഒരു രാഷ്ട്രീയ വിഷയമായി തീര്‍ന്നതു കൊണ്ട് അമ്മയുടെ സഹോദരിയും രക്ഷപ്പെട്ടുവെന്നു വേണം പറയാന്‍
അമീറിനെ പിടികൂടിയതോടെ ജിഷയുടെ അമ്മയും സഹോദരിയും ആഹ്ലാദിക്കുകയായിരുന്നു. മരിച്ചു പോയ മകള്‍ ഭാഗ്യവതിയാണെന്ന് പറയേണ്ടിവരും കാരണം ഒരു മരണം സാമ്പത്തിക ശ്രോതസായി മാറുന്ന നാറുന്ന കാഴ്ചയാണ് ജിഷയുടെ കൊലപാതകത്തിനു ശേഷം കണ്ടത്. പോരാത്തതിന് മരിച്ച മകളുടെ വിഹിതം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത് കാഴ്ചയും ദയനീയം തന്നെയാണ്.
https://www.facebook.com/Malayalivartha