കൊലപാതകത്തിന്റെ തലേന്നും അമീര്‍ ജിഷയുടെ വീട്ടിലെത്തി; കഴുത്തിലും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ക്രൂരമായി മാനഭംഗപ്പെടുത്തി; കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്

കൊലപാതകത്തിന്റെ തലേന്നും അമീര്‍ ഇസ്‌ലാം ജിഷയുടെ വീട്ടിലെത്തിയെന്നും കഴുത്തിലും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് മാനഭംഗപ്പെടുത്തിയതെന്നും കുറ്റപത്രം. ജിഷ കൊല്ലപ്പെട്ട ദിവസത്തെ വിശദാംശങ്ങള്‍ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.ഏപ്രില്‍ 28ന് വൈകുന്നേരം അഞ്ചരയ്ക്കും ആറുമണിക്കും ഇടയിലാണ് പ്രതി ജിഷയുടെ വീട്ടിലെത്തിയത്. കടന്നുപിടിച്ചപ്പോള്‍ രക്ഷപെടാനായി ജിഷ പ്രതിയുടെ ചൂണ്ടുവിരലില്‍ കടിച്ചു. ജിഷ രക്ഷപെടാന്‍ ശ്രമിക്കവെ അമീര്‍ ജിഷയുടെ തോളിന് താഴെ കടിക്കുകയും കഴുത്തിലുണ്ടായിരുന്ന ഷാള്‍ ചുറ്റി വരിഞ്ഞുമുറുക്കി തടഞ്ഞുവച്ച് മുഖത്തും കഴുത്തിലും കുത്തുകയും ചെയ്തു. ഇതിനു ശേഷമാണ് ജിഷയുടെ വായില്‍ മദ്യം ഒഴിച്ചു നല്‍കിയത്. പിന്നീട് ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ജനനേന്ദ്രിയത്തില്‍ പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്തി. കത്തി സമീപത്തെ കാടുപിടിച്ച പറമ്പിലേക്ക് വലിച്ചെറിയുകയും ചെരുപ്പ് ഉപേക്ഷിക്കുകയും ചെയ്തു. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രം നാട്ടിലേക്ക് പോകുംവഴി ട്രെയിനില്‍ നിന്ന് പുറത്തെറിഞ്ഞു കളഞ്ഞു. കൊലപാതകത്തിന് തലേദിവസം അമീര്‍ ജിഷയുടെ വീട്ടിലെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. അമീര്‍ ഉപയോഗിച്ചിരുന്ന ബീഡിയും ലൈറ്ററും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു.
അതേസമയം, ജിഷ കൊല്ലപ്പെട്ടതിന് തലേദിവസം വീടിനു മുകളിലേക്ക് ആരോ കല്ലെറിഞ്ഞെന്ന് അമ്മയുടെ മൊഴിയുണ്ട്. കൊല്ലപ്പെട്ട ദിവസം രാവിലെ വീടിനു സമീപത്ത് നിന്ന് ബീഡിയും ലൈറ്ററും കണ്ടെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha