മാലപെട്ടിച്ച കേസില്‍ നാടോടി യുവതി കെട്ടിവച്ച ജാമ്യത്തുക ഒരു ലക്ഷം

സംസ്ഥാനത്ത് വലിയ ഭിക്ഷാടന മാഫിയ സജീവമാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകളായി. അടുത്തിടെ കാസര്‍കോട് നിന്നും മാല തട്ടിയെടുത്ത കേസില്‍ നാടോടിയായ യുവതിയെ ജാമ്യത്തിലെടുക്കാനായി കെട്ടി വച്ചത് ഒരു ലക്ഷം രൂപയാണ്.
നാടോടി സ്ത്രീകള്‍ ഉള്‍പ്പെടുന്ന പിടിച്ചുപറിയും മോഷണവും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. എന്നിട്ടും പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. വലിയ മാഫിയ തന്നെ ഇവര്‍ക്ക് പിന്നിലുണ്ടെന്നാണ് ആരോപണം. അതുകൊണ്ടാണത്രേ പോലീസ് ഇവരെ തൊടാത്തത്.
സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ലക്ഷങ്ങള്‍ നല്‍കി വക്കീലിനെ വയ്ക്കാന്‍ വരെ ആളുണ്ടായി.
https://www.facebook.com/Malayalivartha