സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക് പിന്‍വലിച്ചു

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സൂചനാ പണിമുടക്ക് പിന്‍വലിച്ചു. കൂടാതെ കഴിഞ്ഞ ആറു മുതല്‍ നടത്തി വന്നിരുന്ന നിസഹകരണ സമരവും ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. ഒരു മാസസത്തേക്ക് എല്ലാ സമരപരിപാടികളും നിര്‍ത്തി വയ്ക്കുകയാണെന്നു കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു.
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പത്താം ശമ്ബള പരിഷ്‌കരണ ഉത്തരവിലെ വെട്ടിക്കുറച്ച ശമ്ബളം പുനഃസ്ഥാപിക്കാനും എല്ലാ തസ്തികകളിലും പുതിയ അടിസ്ഥാന ശമ്ബളം അനുവദിക്കാനും തീരുമാനമായി. സ്‌പെഷല്‍ പേയിലെ കുറവ് നികത്തും. അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ അനുപാതം 1:3 ആയി പുനഃക്രമീകരിക്കും.
സ്‌പെഷലിസ്റ്റുകളുടെ അടിസ്ഥാന ശമ്ബളത്തില്‍ ആനുപാതിക വര്‍ധനവും അടക്കമുള്ള ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha