പിഎസ് സി വഴി കിട്ടാനിരിക്കുന്ന ജോലി ഉപേക്ഷിച്ച് മലയാളി യുവതി രാജ്യം കാക്കാനായി അതിര്‍ത്തിയിലേയ്ക്ക്

തീവ്രവാദി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും യുദ്ധത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുമ്പോള്‍ സംസ്ഥാനത്ത് പിഎസ് സി വഴി കിട്ടാനിരിക്കുന്ന ജോലിയടക്കം തള്ളി മലയാളി യുവതി രാജ്യം കാക്കാന്‍ അതിര്‍ത്തിയിലേയ്ക്ക പോകാന്‍ ഒരുങ്ങുന്നു. ബിഎസ്എഫിന്റെ ഭാഗമായി രാജ്യ സേവനത്തിനായി ഒരുങ്ങുന്നത് ആലപ്പുഴ സ്വദേശിനി സൗമ്യയാണ്.
നഗരസഭ 27ാം വാര്‍ഡ് നികര്‍ത്തില്‍ രാധാകൃഷ്ണന്റെയും മോളിയുടെയും മകളായ സൗമ്യ ബി.എസ്.എഫ്. കോണ്‍സ്റ്റബിളായി രാജസ്ഥാനിലേക്കാണ് പുറപ്പെടുന്നത്. അതിര്‍ത്തി സേവനത്തിന്റെ കാഠിന്യം വിശദീകരിച്ചുള്ള നിരുത്സാഹപ്പെടുത്തലുകളെയും പിഎസ് സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലൂടെ കിട്ടിയേക്കാവുന്ന സര്‍ക്കാര്‍ ജോലിയേയും തള്ളിയാണ് സൗമ്യ അതിര്‍ത്തി കാവലിന് ഒരുങ്ങുന്നത്. തനിക്ക് ലഭിച്ച മറ്റ് ജോലി അവസരങ്ങള്‍ ഉപേക്ഷിച്ചാണ് സൗമ്യ അതിര്‍ത്തിയിലേക്കു തിരിക്കുന്നത്. പി.എസ്.സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലടക്കം ഇടംപിടിച്ചെങ്കിലും ഇതെല്ലാം ഉപേക്ഷിക്കുകയായിരുന്നു. അതിര്‍ത്തിയിലെ സേവനത്തിന്റെ കാഠിന്യം പലരും വിശദീകരിച്ചെങ്കിലും സൗമ്യ അതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
്അതേസമയം സ്വന്തം തീരുമാനം ശരിയാണെന്ന് സൗമ്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ സൂചിപ്പിക്കുന്നു. രാജ്യസുരക്ഷയ്ക്കായി പൊരുതാന്‍ തീരുമാനമെടുത്ത സൗമ്യയെ തേടി അഭിനന്ദന പ്രവാഹമാണ്. അയല്‍വാസികളുടെ നേതൃത്വത്തില്‍ അനുമോദന യോഗവും നടത്തി. 11 മാസത്തെ പരിശീലനം ബംഗാളില്‍ പൂര്‍ത്തിയാക്കിയാണു സേവനം തുടങ്ങുന്നത്. നഗരസഭ ചെയര്‍മാന്‍ ഐസക്ക് മാടവന, എന്‍.എസ്.യു ദേശീയ സെക്രട്ടറി അഡ്വ. എസ്.ശരത്, കൗണ്‍സിലര്‍ ബാബു മുള്ളന്‍ചിറ തുടങ്ങിയവര്‍ വീട്ടിലെത്തി അഭിനന്ദിച്ചു
https://www.facebook.com/Malayalivartha