സ്‌കൂളിലെത്തുന്നതിനു തൊട്ടുമുന്‍പ് ഓട്ടോയില്‍ കയറ്റി, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നാടുനീളെ കൊണ്ടുനടന്ന് പീഡിപ്പിക്കാന്‍ ശ്രമം

പട്ടര്‍ നടക്കാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ശ്രമിച്ച സ്വകാര്യബസ് ക്ളീനറെയും ഓട്ടോ ഡ്രൈവറായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.പത്താംക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുട്ടിക്കല്‍ സ്വദേശി വള്ളിക്കാട്ടില്‍ മുഹമ്മദ് സാക്കിര്‍ (23) സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ആതവനാട് കുറുമ്പത്തുര്‍ സ്വദേശി മേനോത്തില്‍ സലിം (29) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ചയായിരുന്നു സംഭവനടന്നത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇരുവരും ഓട്ടോയില്‍ പിന്നാലെയെത്തി പിടിച്ചു കയറ്റി മലപ്പുറത്തേക്കും അവിടെ നിന്ന് മണ്ണാര്‍കാട്ടേക്കും കൊണ്ടു പോകുകയായിരുന്നു.
ഇവിടെങ്ങളില്‍ വെച്ച് ലൈംഗികാതിക്രമങ്ങള്‍ക്ക് ശ്രമം നടത്തിയ ശേഷം വൈകിട്ട് സ്‌കൂളിനടുത്ത് ഇറക്കിടുകയ്യായിരുന്നു. വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കാണാഞ്ഞതിനെ തുടര്‍ന്ന് പ്രധാനാദ്ധ്യപകന്‍ വിളിച്ചു ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തുകയായിരുന്നു.
വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഓട്ടോറിക്ഷാഡ്രൈവര്‍ സലിം ഓട്ടോ ഓടിക്കുക മാത്രമാണ് ചെയ്തതെന്നും മുഹമ്മദ് സാക്കിറാണ് പീഡന ശ്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha