കരുണ വറ്റാത്തകരങ്ങള്‍ക്ക് അഭിനന്ദനപ്രവാഹം: ചെയ്തത് തങ്ങളുടെ കടമയെന്ന് ഇരുവരും; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കി

ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായി കെഎസ്ആര്‍ടിസി ബസ്സ് അഞ്ച് കിലോമീറ്റര്‍ തിരിച്ച് ഓടിച്ച് ആശുപത്രിയില്‍ എത്തിച്ച് മാതൃക കാണിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ എടപ്പാളിന്റെ വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കി. പാല ഡിപ്പോയിലെ ജീവനക്കാരായ െ്രെഡവര്‍ സാബുവും കണ്ടക്ട്ടര്‍ രാജേഷിനുമാണ് സ്വീകരണം നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ അനുമോദന ചടങ്ങില്‍ യൂത്ത്‌കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റി വൈസ് പ്രസിഡണ്ട് ഇ.പി രാജീവ് ജീവനക്കാരെ ആദരിച്ചു. സിദ്ധിഖ് പന്താവൂര്‍,കണ്ണന്‍ നമ്പ്യാര്‍,ടി.പി ആനന്ദന്‍,ആഗ്‌നേയ് നന്ദന്‍,കുഞ്ഞലവി മാണൂര്‍,സഫര്‍,ബഷീര്‍ അണ്ണക്കമ്പട് എന്നിവര്‍ സംസാരിച്ചു.
എടപ്പാള്‍ ടൗണില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണത്തില്‍ പ്രമുഖ സാഹിത്യകാരന്‍ പിസുരേന്ദ്രന്‍, പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷാജി കുരുവിളയും ചേര്‍ന്ന് പൊന്നാടയണിയിച്ചു. എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് അംഗം വി.കെ.എ മജീദ്,മലയാളിപെരിങ്ങോട് എന്നിവര്‍ ക്യാഷ് അവാര്‍ഡ്‌നല്‍കി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍,അഷ്‌റഫ് പന്താവൂര്‍,ജമാല്‍പനമ്പാടന്‍,ഇ.പി രാജീവ്,പി പി സാകിത്ത് സംസാരിച്ചു. സര്‍ക്കാര്‍ തലത്തിലും, ഡിപാര്‍ട്ട്‌മെന്റ്തലത്തിലും ജീവനക്കാരുടെ സേവനമികവ് എത്തിക്കുന്നതിനുമായി മന്ത്രി ഡോ.കെ.ടി.ജലീല്‍,സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍,വി.ടി.ബല്‍റാം എംഎല്‍എയും നടപടികള്‍ സ്വീകരിച്ചു. മന്ത്രി കെ.ടി.ജലീലിന്റെയും, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, വി.ടി.ബല്‍റാം എംഎല്‍എ യുടെയും പ്രത്യേകഅഭിനന്ദനങ്ങളും ആശംസകളും ജീവനക്കാര്‍ക്ക് കൈമാറി.
കണ്ടനകം ബസ്സ്‌റ്റോപ്പ് കൂട്ടായ്മയും നാട്ടുകാരും ചേര്‍ന്ന് കണ്ടനകം കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ സ്വീകരണം നല്‍കി.കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ബക്കര്‍ ഉദ്ഘാടനം ചെയ്തു.ടി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജീവനക്കാരുടെ സേവനം സബന്ധിച്ച് പത്രവവാര്‍ത്തകളുടെ കോപ്പി കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പി.സുരേന്ദ്രന്‍ ജീവനക്കാര്‍ക്ക് നല്‍കി.സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ.വിശ്വംഭരന്‍,എം.ബാലന്‍,റഷീദ് കണ്ടനകം,പി.വേണുഗോപാല്‍,സി.സുരേഷ് കുമാര്‍,കെ.എ.ദിവാകരന്‍,കെ.സദാനന്ദന്‍,ഹസീബ്,സതീഷ് അയ്യാപ്പില്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha



























