ഡ്രൈവറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ഭാര്യാപിതാവും അറസ്റ്റില്‍

കോഴിക്കോട് കോടഞ്ചേരിയില്‍ ടിപ്പര്‍ലോറി െ്രെഡവറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ഭാര്യാപിതാവും അറസ്റ്റില്‍. മൈലളാംപാറ സ്വദേശി മുണ്ടയ്ക്കല്‍ ജിഷോയെയാണ് കഴിഞ്ഞദിവസം കഴുത്തില്‍ മുണ്ടിട്ട് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയത്. ഷോക്കേറ്റാണ് മരണമെന്നായിരുന്നു ബന്ധുക്കള്‍ പൊലീസിന് ആദ്യം നല്‍കിയ മൊഴി.
ജിഷോയുടെ ഭാര്യ ഷീന ഭാര്യാപിതാവ് ജോസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജിഷോയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണം എന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജിഷോ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവദിവസവും ജിഷോ മദ്യപിച്ചെത്തി ഷീനയുമായി വഴക്കുണ്ടാക്കി. ജിഷോയുടെ മര്‍ദനമേറ്റ് ഷീനയുടെ മുഖത്ത് പരുക്കേറ്റു.
ഇതുകണ്ട ജോസും ഷീനയുടെ അമ്മ മേരിയും ചേര്‍ന്ന് ജിഷോയെ തടഞ്ഞു. അക്രമാസക്തനായ ജിഷോ വെട്ടുകത്തിയെടുത്ത് മേരിയ്ക്കു നേരെ തിരിഞ്ഞു. ജിഷോയുടെ വെട്ടേറ്റ് മേരിയുടെ കൈപ്പത്തി മുറിഞ്ഞു. മല്‍പ്പിടിത്തത്തിനിടയില്‍ നിലത്തുവീണ ജിഷോയുടെ കഴുത്തില്‍ ജോസ് മുണ്ടിട്ട് വരിഞ്ഞുമുറുക്കി. പിന്നീട് മേരിയും ഷീനയും ജോസും ചേര്‍ന്ന് ജിഷോയെ എടുത്ത് കട്ടിലില്‍ കിടത്തിയശേഷം ഷോക്കടിപ്പിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഷീനയും ജോസും ചേര്‍ന്ന് ജിഷോയെ ആശുപത്രിയില്‍ എത്തിച്ചു. ഷോക്കേറ്റാണ് മരണമെന്ന് എന്ന് പറഞ്ഞതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുത്തിരുന്നത്. പിന്നീട് ഷീനയ്ക്കും പിതാവ് ജോസിനുമെതിരെ 302ാം വകുപ്പു ചുമത്തി. ഫോറന്‍സിക് വിദഗ്ദരുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha