വെള്ളം കുടിച്ചാല്‍ ഹൃദയസ്തംഭനം മാറുമെന്ന വ്യാജ സന്ദേശത്തിനെതിരെ ഐ.എം.എ

വ്യാജ സന്ദേശത്തില്‍ വഞ്ചിതരാകരുതേ.രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും മരുന്നു കഴിക്കേണ്ടെന്നും ഹൃദയസ്തംഭനത്തിന് വെള്ളം കുടിച്ചാല്‍ മതിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ശബ്ദരേഖ പ്രചരിക്കുന്നു. അമേരിക്കയിലെ പ്രശസ്തനായ ഡോക്ടറുടെ പേരിലാണ് വ്യാജസന്ദേശം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
അമേരിക്കയിലെ പ്രശസ്തമായ മയോക്‌ളിനിക്കിലെ ഡോ.രതീഷ് മേനോന്റെ പേരില്‍ കുറെ ദിവസങ്ങളായി സമ ൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നൊരു ശബ്ദരേഖയുണ്ട്.
പ്രമേഹത്തിനു ഇന്‍സുലിന്‍ ഉപയോഗിക്കരുത്.രക്തസമ്മര്‍ദ്ദം തനിയേ മാറും.ഗര്‍ഭിണികള്‍ ഡോക്ടറെ കാണേണ്ടതില്ല എന്നൊക്കെയാണ് വളരെ ആധികാരികമെന്നു തോന്നിപ്പിക്കുന്ന ഈ ശബ്ദരേഖയിലുള്ളത്.പക്ഷേ അന്വേഷണത്തില്‍ മയോ ക്‌ളിനിക്കില്‍ ഇങ്ങനെയൊരു ഡോക്ടറേ ഇല്ലെന്ന് വ്യക്തമായി. മാരക രോഗങ്ങള്‍ക്ക് തെറ്റായ ചികിത്സാരീതികള്‍ പരിചയപ്പെടുത്തുന്ന നിരവധിസന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നത്. ഒരുറപ്പുമില്ലാതെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഒന്നോര്‍ക്കുക.അതു പലരുടേയും ജീവനു തന്നെ ഭീഷണിയാകുമെന്ന്.
https://www.facebook.com/Malayalivartha