ചെവി കടിച്ചുമുറിച്ച തെരുവുനായയെ മധ്യവയസ്‌കന്‍ നിലത്തടിച്ച് കൊന്നു

മലപ്പുറം തൃപ്രങ്ങോട് പെരുന്തല്ലൂരില്‍ ചെവി കടിച്ച് മുറിക്കുകയും കഴുത്തിന് മുറിവേല്‍പ്പിക്കുകയും ചെയ്ത തെരുവുനായെ മധ്യവയസ്‌കന്‍ നിലത്തടിച്ചു കൊന്നു. തിങ്കളാഴ്ച വൈകിട്ട് ആറോടെ മത്സ്യം വാങ്ങാന്‍ പെരുന്തല്ലൂര്‍ അങ്ങാടിയിലത്തെിയ പത്തുപൊതിയില്‍ പ്രഭാകരനെയാണ് (53) നായ് ആക്രമിച്ചത്.
ആദ്യം കാലില്‍ കടിച്ച നായെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ചാടി ചെവി കടിച്ച് മുറിക്കുകയായിരുന്നു. ഇതോടെ പ്രഭാകരന്‍ നായുടെ കൈകാലുകള്‍ കൂട്ടിപ്പിടിച്ച് റോഡിലടിച്ച് കൊന്നു. പരിക്കേറ്റ പ്രഭാകരനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശ്രുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടും രാത്രിയിലും മംഗലം അണ്ണശ്ശേരി, കൈമലശ്ശേരി, ആലത്തിയൂര്‍ മേലേ പറമ്പ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളടക്കം ആറുപേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു
https://www.facebook.com/Malayalivartha