സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനിയെ വളര്‍ത്തുനായ കടിച്ച് പരിക്കേല്‍പ്പിച്ചു

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വളര്‍ത്തുനായ കടിച്ച് പരിക്കേല്‍പ്പിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ അഭിഷയ്ക്കാണ് കടിയേറ്റത്. കോഴിക്കോട് മുക്കത്താണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴി നായ ആക്രമിക്കുകയായിരുന്നു. കാലിനും കൈയ്ക്കും പരിക്കേറ്റ അഭിഷയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
മണാശേരി സ്വദേശിയായ വിനോദിന്റെ മകളാണ് അഭിഷ. വീടിന്റെ അയല്‍വക്കത്ത് വളര്‍ത്തുന്ന ജര്‍മ്മന്‍ ഷെപേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. അഭിഷയെ ആക്രമിച്ചതിനു പിന്നാലെ മറ്റൊരു വിദ്യാര്‍ത്ഥിയെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. കെഎംസിറ്റി കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha
























