ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടശേഷം സമീപത്തുകിടന്നുറങ്ങിയ യുവാവിനെ പൊലീസ് പൊക്കി

കോഴിക്കോട് ബീച്ചിലല്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്തുകിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.പേപ്പറില്‍ കഞ്ചാവിലകളിട്ടതിനുശേഷം സമീപത്ത് പായ വിരിച്ച് പുതച്ചുമൂടി ഉറങ്ങുകയായിരുന്നു. ഇന്ന് രാവിലെ ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് ഇത് കണ്ടത്. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചു.
വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തിയിട്ടും യുവാവ് ഉറക്കമെഴുന്നേറ്റിരുന്നില്ല. 370 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. മുന്‍പും ഇയാള്‍ കഞ്ചാവുക്കേസില്‍ പ്രതിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടകയില്‍ നിന്നെത്തിച്ച കഞ്ചാവ് പല സ്ഥലങ്ങളിലേക്കും വിതരണം ചെയ്യുന്നതിനുമുന്നോടിയാണ് ഉണക്കാനിട്ടതെന്നാണ് റാഫി പൊലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha
























