ഒരുമുഴം മുമ്പേ എറിഞ്ഞ് സഖാക്കള്‍: സിബിഐ കേരളം വിടുന്നു ജയരാജനോട് കളിച്ചാല്‍ കളി മാറും

ജയരാജന്‍ സഖാവിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. മാധ്യമ പടയെ വിളിച്ചു വരുത്തി ജയരാജനെ ചോദ്യം ചെയ്ച സിബിഐയുടെ തലശ്ശേരി ക്യാമ്പ് ഓഫീസ് അചട്ടു പൂട്ടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. തലശ്ശേരി ഗസ്റ്റ് ഹൗസിലാണ് സിബിഐ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മനോജ് വധക്കേസ്, അരിയില്‍ ഷൂക്കൂര് വധം, ഹക്കീം വധം, ദിനേശന്‍ വധം എന്നിങ്ങനെ അഞ്ചു കേസുകളാണ തലശ്ശേരിയില്‍ ക്യാമ്പ് ചെയ്ത് സിബിഐ അന്വേഷിക്കുന്നത്. കൂടുതല്‍ സേവനം വേണ്ടെന്നാണ് സര്‍ക്കാര്‍ സിബിഐയ്ക്ക് നല്‍കിയിരിക്കുന്ന ശാസന.
സാധാരണ സംസ്ഥാന സര്‍ക്കാരുകള്‍ കേസുകള്‍ ഏല്‍പ്പിക്കുമ്പോള്‍ സിബിഐ സംഘത്തിന് താമസിക്കാനുള്ള സൗകര്യങ്ങളും ചെയ്തു കൊടുക്കാറുണ്ട്. കാലാകാലങ്ങളായി അതത് റസ്റ്റ്ഹൗസുകളാണ് സിബിഐ സംഘത്തിന് നല്‍കുന്നത്. മൂന്നോ നാലോ മുറികള്‍ സൗജന്യമായി നല്‍കും. ഒഴിഞ്ഞു പോകുന്ന പ്രശ്‌നമില്ല. എറണാകുളം, കോട്ടയം തലശ്ശേരി റസ്റ്റ് ഹൗസുകളിലെ മൂന്നോളം മുറികള്‍ സിബിഐ ഇത്തരത്തില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സര്‍ക്കാരിന്റെ സ്വഭാവം മാറി. സിബിഐ അല്ല ദേവേന്ദ്രന്‍ താമസിച്ചാലും വാടക നല്‍കണമെന്നായി സര്‍ക്കാര്‍.
എങ്കില്‍ സിബിഐ അന്വേഷണങ്ങള്‍ അവസാനിപ്പിക്കേണഅടി വരുമെന്നാണ് സിബിഐ നിലപാട്. ഇക്കാര്യം ചൂണ്ടി കാണിച്ച് സിബിഐ ഡയറക്ടര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മറുപടി നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറിയാകട്ടെ വാടക നല്‍കിയേ പറ്റൂ എന്ന നിലപാടിലാണ്. വാടക നല്‍കിയില്ലെങ്കില്‍ ഇറക്കി വിടുമെന്ന് ഭീഷണിയും സര്‍ക്കാര്‍ മുഴക്കും
സിബിഐ ഇതില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്. സിപിഎം നേതാക്കള്‍ പ്രതികളായ കേസുകളാണ് മലബാറില്‍ സിബിഐ അന്വേഷിക്കുന്നത്. മുറി അനുവദിച്ചില്ലെങ്കില്‍ സിബിഐ അന്വേഷണങ്ങള്‍ അവസാനിപ്പിക്കും. അതോടെ നേതാക്കള്‍ ഓരോരുത്തരായി രക്ഷപ്പെടും.
https://www.facebook.com/Malayalivartha