ലക്ഷം ദീപങ്ങളുടെ പ്രഭയിൽ ശ്രീപത്മനാഭസ്വാമി... 56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനം കുറിച്ച് ലക്ഷ ദീപം തെളിക്കുക

ലക്ഷം ദീപങ്ങളുടെ പ്രഭയിൽ ശ്രീപത്മനാഭസ്വാമി... 56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനം കുറിച്ച് ലക്ഷ ദീപം തെളിക്കുക
ലക്ഷം ദീപങ്ങളുടെ പ്രഭ ചൊരിഞ്ഞ് ശ്രീപത്മനാഭസ്വാമിക്ക് ഇന്ന് നിവേദ്യ സമർപ്പണം. ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനംകുറിച്ചാണു ലക്ഷദീപം തെളിക്കുക.
ദീപാരാധനയ്ക്കു ശേഷം രാത്രി പൊന്നും ശീവേലിയുമുണ്ടാകും. ഇന്ന് വൈകുന്നേരം ആറരയോടെ നിലവിളക്കിൽ ആദ്യ ദീപം തെളിക്കും. പിന്നാലെ ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ക്ഷേത്രത്തിനുൾവശം, മതിലകത്തിനു പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലാണു ദീപങ്ങൾ തെളിക്കുന്നത്.
ഇടിഞ്ഞിലുകളിലും എണ്ണത്തിരി വിളക്കുകളിലും ദീപം തെളിച്ച ശേഷം വൈദ്യുതദീപങ്ങളും മിഴി തുറക്കുമ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പ്രഭാപൂരിതമാകുകയും ചെയ്യും
രാത്രി എട്ടരയോടെ ശീവേലി ആരംഭിക്കും. സ്വർണ നിർമിതമായ ഗരുഡ വാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളിൽ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും എഴുന്നള്ളിക്കും. ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ അകമ്പടി സേവിക്കും.
അതേസമയം ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്. സംക്രമാഭിഷേകം ഉച്ചകഴിഞ്ഞ് 3.08നാണ്. പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും.
വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വംമന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ സ്വീകരിക്കുകയും ചെയ്യും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങും.
"
https://www.facebook.com/Malayalivartha
























