അയ്യോ പാവം... ഹര്‍ത്താല്‍ വിരുദ്ധ നേതാവിന്റെ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഹര്‍ത്താല്‍ വിരുദ്ധത ആവര്‍ത്തിച്ച് പ്രഖ്യാപിച്ച യു.ഡി.എഫ് തന്നെ പ്രതിപക്ഷത്തായപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ ഔചിത്യം ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ. ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ സമരം ചെയ്തതിന് പുറമെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താല്‍ വിരുദ്ധ ബില്‍ പാസാക്കാന്‍ ശ്രമിച്ചതും സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് 29ന് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതിനെക്കുറിച്ച് ചെന്നിത്തലയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത് കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്.
2015ല്‍ സഭയില്‍ അവതരിപ്പിച്ച ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സെലക്ട് കമ്മറ്റി വിട്ടിരിക്കുകയാണ്. എന്നാല്‍ സി.പി.എമ്മും ഇടതുപക്ഷവും ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇത് മൂലം കേരളത്തെ ഹര്‍ത്താല്‍ ദുരിതത്തില്‍ നിന്ന് രക്ഷിക്കാനുള്ള അവസരം നഷ്ടമായെന്നുമായിരുന്നു ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha