കാലനാണു ഞാന്‍ കാവിയുടെ കാലന്‍, ആര്‍എസ്എസിന്റെ പതിനാറടിയന്തിരച്ചോറ് ജയരാജനൊപ്പം ഉണ്ണുമെന്ന് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വെല്ലുവിളി

ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നില്ലന്ന പൊള്ളയായ വാദത്തിനു വെല്ലുവിളിയുമായി മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രംഗത്ത്. ശാഖകളില്‍ ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു മറുപടിയായി ആര്‍എസ്എസിന്റെ ആയുധ പരിശീലനത്തിന്റെ സഹായ ഗ്രന്ഥങ്ങളെന്ന പേരില്‍ മുന്‍ ആര്‍എസ്എസ് പ്രചാരകനായ സുധീഷ് മിന്നി ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലിട്ടിരിക്കുന്നത്. കായികപരിശീലനവും കളികളും മാത്രമാണ് ശാഖയില്‍ നടക്കുന്നതെന്നും അത് സര്‍ക്കാര്‍ നിരോധിക്കുന്നതെന്തിനെന്നും ചോദ്യം ചെയ്ത് ബിജെപി അന്ന് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ആയുധപരിശാലനം നടത്തുന്നുവെന്നതിന് തെളിവുണ്ടോയെന്ന് അന്നും പലരും ചാനല്‍ ചര്‍ച്ചകളില്‍ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയെന്ന് തോന്നുന്ന ഫെ്സ്ബുക്ക് കുറിപ്പിലാണ് സുധീഷ് മിന്നി ആര്‍എസ്എസിന്റെ പേരോട് കൂടിയ ഒരു പുസ്തകത്തിന്റെ പുറം ചട്ടയും അകം പേജുകളുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുധീഷ് മിന്നി പോസ്റ്റ് ചെയ്ത ചിത്രത്തില്‍, ആര്‍എസ്എസ് സംസ്ഥാനക്കമ്മിറ്റി പ്രസിദ്ധീകരിച്ച ശാരീരിക് ശിക്ഷാക്രമമെന്ന പുസ്തകമാണുള്ളത്. ദണ്ഡയുദ്ധ, നിയുദ്ധ എന്നീ ആയോധന മുറകളെ ചിത്രത്തോടൊപ്പം വിശദീകരിക്കുന്നതായും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും നവമാധ്യമങ്ങളില്‍ സുധീഷ് മിന്നിയും ആര്‍എസ്എസ് പ്രൊഫൈലുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ സജീവമായിരുന്നു. സുധീഷ് മിന്നി ദേശീയപ്രചാരകനായിരുന്നില്ലെന്നും ആര്‍എസ്എസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. സുധീഷ് മിന്നി സിപിഐഎം വേദികളിലും നവമാധ്യമങ്ങളിലും കടുത്ത ഭാഷയിലാണ് ആര്‍എസ്എസിനെതിരെ നിലവില്‍ ശബ്ദമുയര്‍ത്തുന്നതും.
മുസ്ലിംകളെയും കൃസ്ത്യാനികളെയും കമ്മ്യൂണിസ്റ്റിനേയും ഇല്ലാത്താക്കാന്‍ വേണ്ടിയുള്ള ഒടിസിയില്‍ പഠിപ്പിക്കുന്ന പരിശീലകന്‍മാര്‍ക്ക് വേണ്ടിയുള്ള പുസ്തകമാണിതെന്നും സുധീഷ് മിന്നി പറയുന്നു. ആയുധപരിശീലനമേ ഇല്ലെന്ന് പറഞ്ഞവര്‍ക്കുള്ള തെളിവിതാണെന്നും മിന്നി പറയുന്നു. കേരളത്തില്‍ ആര്‍എസ്എസിന്റെ പതിനാറടിയന്തരത്തിന്റെ ചോറ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ കൂടെ താനും ഉണ്ണുമെന്നും സുധീഷ് മിന്നി സ്വയംസേവകരെ ഓര്‍മ്മിപ്പിക്കുന്നു.
ആര്‍എസ്എസിന്റെ ഓരോ ശാഖോപശാഖയും വേരോടെ പിഴുതെടുക്കും. ആര്‍എസ്എസിന്റെ ആയുധ പരിശീലന പുസ്തകം നാടിന്റെ ഓരോ ന്യൂനപക്ഷ സമുദായങ്ങളുടെ ഇടയില്‍ പ്രദര്‍ശിപ്പിക്കുമെന്നും സുധീഷ് മിന്നി ഫെയ്സ്ബുക്കില്‍ പറയുന്നു. താന്‍ കാവിയുടെ കാലനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സുധീഷ് മിന്നി ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha