പാക് അധീന കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചത് വെറും ഒരു സൂചന മാത്രമെന്ന് സുരേഷ് ഗോപി

പാക് അധീന കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചത് വെറും ഒരു സൂചന മാത്രമെന്ന് നടന്‍ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഇതൊരു സൂചന മാത്രമാണ്. ആര്‍ക്കും ഒരു ആശങ്കയും വേണ്ട. അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടുമെന്നും സുരേഷ് ഗോപി. സ്വന്തം ജീവന്‍ പണയം വെച്ച് നടത്തിയ ഈ ആക്രമണത്തെ എതിര്‍ക്കാന്‍ ഒരു ലോക രാഷ്ട്രങ്ങള്‍ക്കും തോന്നില്ലെന്നും,എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നമ്മള്‍ നമ്മളെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. കുത്തേറ്റ് ഇങ്ങനെ എത്ര നാള്‍ ഇരിക്കാനാവുമെന്നും സുരേഷ് ഗോപി ചോദിച്ചു. ലോക സമാധാനത്തിന് വില കല്‍പിക്കുന്നവരാണ് നാമെന്നും സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു രാജ്യവും ഇതിന്റെ പേരില്‍ ഇന്ത്യയെ എതിര്‍ക്കില്ലെന്നും പകരം എല്ലാവരുടെയും പിന്തുണ മാത്രമേ ഇന്ത്യക്ക് ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചുവെന്ന് ചീഫ് മിലിട്ടറി ഓഫീസര്‍ രണ്‍ബീര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് നിയന്ത്രണരേഖ മറികടന്ന് ഒരു ആക്രമണം ഇന്ത്യ നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വീണ്ടുമൊരു ആക്രമണം നടത്താന്‍ തീവ്രവാദികളെ അനുവദിക്കില്ലെന്നും സൈന്യം വ്യക്തമാക്കി.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള പദ്ദതികള്‍ തീവ്രവാദികളില്‍ നിന്നും ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്തിയത്. 20ഓളം നുഴഞ്ഞുകയറ്റ ശ്രമങ്ങളെയാണ് സൈന്യം ഇന്നലെ പരാജയപ്പെടുത്തിയത്
https://www.facebook.com/Malayalivartha
























