ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ ജലപ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ കുഞ്ഞു മരിച്ചു

ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ ജലപ്രസവം നടത്തിയ യുവതിയുടെ കുഞ്ഞു മരിച്ചു. മൂന്നു കുട്ടികളുടെ മാതാവായ യുവതിയെ ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വന്നിയൂരിലെ പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ വാട്ടര്‍ ബര്‍ത്തിന് പ്രവേശിപ്പിച്ചതായിരുന്നു. കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ സ്വദേശി എലിമ്പാട്ടില്‍ മുഹമ്മദ് കുട്ടി-ഹസീന ദമ്പതികളുടെ കുഞ്ഞാണു മരിച്ചത്. ഇന്നലെയാണ് സംഭവം. വാട്ടര്‍ ബര്‍ത്തിനിടെ പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ വച്ച് യുവതിയുടെ വയറിനുള്ളില്‍ കുഞ്ഞു മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു യുവതിയെ മാറ്റി. യുവതി അപകടനിലതരണം ചെയ്തതായി ബന്ധുക്കള്‍ പറയുന്നു.
നേരത്തെ ഇവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹസീനയെ പ്രസവത്തിനായി പ്രവേശിപ്പിച്ച വെന്നിയൂരിലെ ചികിത്സ കേന്ദ്രത്തിനെതിരെ ഭര്‍ത്താവ് മുഹമ്മദ്കുട്ടിയുടെ ബന്ധുക്കള്‍ കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കി. കുഞ്ഞിനെ പുറത്തെടുത്ത് പോസ്റ്റ്മാര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നു കേസ് അന്വേഷിക്കുന്ന എസ് ഐ ടി. സുരേഷ് ബാബു പറഞ്ഞു. ഈ പ്രകൃതി ചികിത്സ കേന്ദ്രത്തിനെതിരെ നേരത്തെ രണ്ടു പരാതികള്‍ ലഭിച്ചിരുന്നു. ഇതു മൂന്നമത്തെ സംഭവം ആണ്.
https://www.facebook.com/Malayalivartha

























