പി ജയരാജനെ ഒരു മാസത്തിനുള്ളില്‍ വധിക്കുമെന്ന് ഭീഷണി, കീപ്പര്‍ ഓഫ് ദ ഓര്‍ഡര്‍ എന്ന പേരിലാണ് കത്ത്

കെ സുരേന്ദ്രന് പിന്നാലെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണി. കത്തിന്റെ രൂപത്തിലാണ് ഭീഷണിയെത്തിയത്. ടൗണ്‍ സിഐക്കാണ് കത്ത് ലഭിച്ചത്. പി ജയരാജനെ ഏതുനിമിഷവും വധിക്കുമെന്നാണ് കത്തിലുള്ളത്. ഒരു മാസത്തിനുള്ളില്‍ കൊല നടക്കുമെന്നും കത്തില്‍ പറയുന്നു. കീപ്പര്‍ ഓഫ് ദ ഓര്‍ഡര്‍ എന്ന പേരിലാണ് കത്ത് എത്തിയത്.
കണ്ണൂരിലെ അക്രമങ്ങള്‍ക്കുപിന്നില്‍ പി ജയരാജനാണെന്നും പരാമര്‍ശിക്കുന്നുണ്ട്.പൊതുപരിപാടികളില്‍ ജയരാജന് നല്‍കുന്ന സുരക്ഷ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പൊലീസുകാര്‍ക്ക് പരുക്കുപറ്റാന്‍ സാധ്യതയുണ്ടെന്നും കത്തിലുണ്ട്. കത്ത് എവിടെ നിന്നു വന്നു എന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഐഎസിനെതിരെ പ്രതികരിച്ചതിന് മുന്‍പും ജയരാജന് ഭീഷണിയെത്തിയിരുന്നു. അന്ന് ഹെയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന പേരിലാണ് ജയരാജന് ഭീഷണി കത്ത് ലഭിച്ചത്. ഐഎസിനെപ്പറ്റി വല്ലാതെ പറഞ്ഞു. ഇനി വലിയ വായില്‍ പറയാന്‍ അനുവദിക്കില്ലെന്നായിരുന്നു കത്തില്‍ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha

























