പതിനാറുകാരനുമായി ഒളിച്ചോടിയ ബ്യൂട്ടീഷ്യനെ തക്കലയില്‍ നിന്നും പൊലീസ് പിടികൂടി

മൊബൈല്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട 16 വയസുകാരനൊപ്പം ഒളിച്ചോടിയ ബ്യൂട്ടീഷ്യനെ പൊലീസ് പിടികൂടി. ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ച വീട്ടമ്മ +1 വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടുകയായിരുന്നു. ഓയൂര്‍ മരുതമണ്‍പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൂടെയാണ് ഇവര്‍ ഒളിച്ചോടിയത്. രണ്ടു കുട്ടികളുടെ മാതാവും തിരുവനന്തപുരം ആറ്റിപ്രയില്‍ പേച്ചിവിളാകം വീട്ടില്‍ ഗിരീഷിന്റെ മകളുമായ ചിഞ്ചു(26)വാണ് പൂയപ്പള്ളി സ്വദേശിയായ 16 വയസുകാരനെയും കൊണ്ട് തക്കലയിലയിലേക്ക് ഒളിച്ചോടിയത്. ആറ് മാസം മുമ്പ് ഫേയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമാവുകയും ഒളിച്ചോട്ടത്തില്‍ കലാശിക്കുകയുമായിരുന്നു.
ചിഞ്ചു തിരുവനന്തപുരത്തുള്ള ഒരു ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണ്. ഏഴു വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാവുമാണ്. ഭര്‍ത്താവുമായി പിണങ്ങി കുടുംബവീട്ടില്‍ താമസിക്കുന്ന ഇവര്‍ കുട്ടിയെ വീട്ടിലുപേക്ഷിച്ചാണ് ഒളിച്ചോടിയത്. വീട്ടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിക്കുന്നതായും മറ്റൊരു കല്യാണത്തിന് ഇഷ്ടമല്ലെന്നും ഉടന്‍ എന്തെങ്കിലും തീരുമാനമുണ്ടാക്കണമെന്നും പറഞ്ഞാണ് കഴിഞ്ഞ 10 ന് കാമുകനെ ആറ്റിങ്ങലില്‍ വിളിച്ച് വരുത്തിയത്. അവിടെനിന്നും നാഗര്‍കോവില്‍ വഴി മണ്ടയ്ക്കാട് ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ മുറിയെടുത്ത് അഞ്ച് ദിവസം താമസിച്ചു. പിന്നീട് തക്കലയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു വരുന്നതിനിടയിലാണ് പിടിയിലായത്.വൈദ്യപരിശോധനയില്‍ ഇരുവരും നിരവധി തവണ ശാരീരികബന്ധം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്യുകയും വിദ്യാര്‍ത്ഥിയും ജുവനൈല്‍ഹോമില്‍ അയക്കുകയും ചെയ്തു.
കൊട്ടാരക്കര ഡി.എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. വിദ്യാര്‍ഥിയുമായി ദിവസവും ചിഞ്ചു ചാറ്റ് ചെയ്യാറുണ്ടായിരുന്നു. മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ ചിഞ്ചു നാഗര്‍കോവിലിനടുത്ത് തക്കലയ്ക്കുസമീപം വീടു വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു. കൊട്ടാരക്കര ഡി.എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തക്കലയിലുള്ളതായി അറിയാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha

























