സായിപ്പത്തികളെ പ്രേമിച്ച് ശാരീരികമായും സാമ്പത്തികമായും ദുരുപയോഗം ചെയ്ത കോവളത്തെ ഹോംസ്‌റ്റേ ഉടമ അറസ്റ്റില്‍

കോവളത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തുന്ന വിദേശവനിതകളെ പ്രേമിച്ച് അവരില്‍ നിന്നും പണവും ആഭരണവും കൈക്കലാക്കി വന്നിരുന്ന യുവാവിനെ വിദേശ വനിതകളുടെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടി. കോവളത്ത് ഹോം സ്‌റ്റേ നടത്തുന്ന വിഴിഞ്ഞം ആവാടുതറ സൈലന്റ്‌വാലി ഹൗസില്‍ വിവേക് നാഥി (27) നെ പോലീസ് അറസ്റ്റ് ചെയ്തത്.
കോവളം സന്ദര്‍ശനത്തിനായി എത്തുന്ന യുവതികളെ വിവാഹവാഗ്ദാനം നല്‍കി പണവുമായി കടക്കുന്ന ഇയാളെ വിദേശവനിതകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് കുടുക്കിയത്. റഷ്യ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നും വിനോദസഞ്ചാരികളായി എത്തിയ യുവതികളെ പ്രണയിക്കുകയും വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ പണമായും പതിനായിരങ്ങള്‍ ആഭരണങ്ങളായും സ്വന്തമാക്കിയ വിവേക് നാഥ് എന്ന വിഴിഞ്ഞം സ്വദേശിയാണ് കുടുങ്ങിയത്.പ്ലസ്ടു വരെ മാത്രമാണ് പഠിച്ചതെങ്കിലും സ്പാനിഷും ഡച്ചും റഷ്യനും ഇംഗ്ലീഷുമെല്ലാം അനായാസമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് വിവേകെന്നും കോവളം പൊലീസ് പറയുന്നു.കോവളം ആവാടുതുറ സൈലന്റ് വാലി എന്ന ഹോം സ്‌റ്റേ നടത്തുന്ന വിവേക് നിരവധി വിദേശ വനിതകളുമായി പ്രണയത്തിലായിരുന്നു. വിവേകുമായി പ്രണയത്തിലായ വിദേശി വനിതകളില്‍ ഡോക്ടറും കോളേജ് പ്രൊഫസറും വരെ ഉള്‍പ്പെട്ടതായി കോവളം പൊലീസ് പറയുന്നു.
കോവളം സന്ദര്‍ശിച്ച വിദേശികളുടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ അംഗങ്ങളായ പലരും തങ്ങളുടെ കാമുകനാണ് വിവേക് എന്ന രീതിയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതോടെയാണ് വിദേശവനിതകള്‍ കാര്യത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിയത്.ഹോം സ്‌റ്റേ നടത്തിയിരുന്ന വിവേക് ഒരു മികച്ച കുക്ക് ആയിരുന്നുവെന്നും വിദേശികള്‍ക്ക് ഫ്രഷ് മത്സ്യമുള്‍പ്പടെ സ്വാദിഷ്ടമായി പാചകം ചെയ്ത് നല്‍കിയാണ് വിവേക് ഇവരുമായി അടുക്കുന്നത എന്നും പൊലീസ് പറയുന്നു.
ആദ്യം പ്രണയാഭ്യര്‍ഥന നടത്തുകയും പിന്നീട് ഇവര്‍ വലയില്‍ വീണു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്നതെന്നും കോവളം പൊലീസ് പറയുന്നത്. 26കാരനായ വിലവേകിന്റെ വലയില്‍ വീണത് മുഴുവന്‍ 35ന് മുകളില്‍ പ്രായമുള്ള വനിതകളെയാണ്. റഷ്യന്‍ സ്വദേശിനിയായ ഡോക്ടര്‍ 48 കാരിയാണെന്നും പൊലീസ് പറയുന്നു.
തട്ടിപ്പിനിരയായ യുവതികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ പരസ്പരം ഉണ്ടായ അനുഭവം ചര്‍ച്ച ചെയ്യുകയും പോലീസ് കമ്മീഷണര്‍ക്ക് പരാതി ഇ മെയില്‍ ചെയ്യുകയുമായിരുന്നു. ഹോളണ്ടുകാരായ രണ്ടു യുവതികള്‍, റഷ്യക്കാരായ മൂന്ന് വനിതകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതിയുമായി രംഗത്ത് വന്നത്. അതേസമയം ഇയാള്‍ കൂടുതല്‍ വിദേശ വനിതകളെ പറ്റിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ഹോംസ്‌റ്റേയില്‍ താമസത്തിനെത്തുന്ന യുവതികളുമായി സൗഹൃദത്തില്‍ ആകുകയും പിന്നീട് പ്രണയത്തിലും വിവാഹവാഗ്ദാനത്തിലും എത്തിക്കുന്നതാണ് ഇവരുടെ രീതി. ഈ അഞ്ചു യുവതികളില്‍ നിന്നായി 13 ലക്ഷം രൂപയും 90,000 രൂപയുടെ ആഭരണം തട്ടിയെടുത്തതായിട്ടാണ് വിവരം. ഹോളണ്ടുകാരികളായ രണ്ടു യുവതികളില്‍ നിന്നും 11 ലക്ഷം രൂപയും 90,000 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തപ്പോള്‍ മൂന്ന് റഷ്യന്‍ യുവതികളില്‍ നിന്നായി മൂന്ന് ലക്ഷം രൂപയും റാഞ്ചിയെന്നാണ് പോലീസ് പറഞ്ഞത്.
https://www.facebook.com/Malayalivartha

























