നിസാമിനെ തൊട്ടാല്‍ കൊന്ന്കളയുമെന്ന് രമേശ് ചെന്നിത്തലയ്ക്ക് കൊല്ലംഡോണ്‍ രവി പൂജാരിയുടെ ഭീഷണി. ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നല്‍കി, നിസാമിനെതിരെ കേസ്‌കൊടുത്ത സഹോദരങ്ങള്‍ പരാതി പിന്‍വലിച്ചു

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെതിരെ സംസാരിച്ചാല്‍ കൊന്ന് കളയുമെന്ന് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി. കണ്ണൂര്‍ ജയിലില്‍ നിന്നുള്ള നിസാമിന്റെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് വിമര്‍ശനമുയര്‍ത്തിയ രമേശ് ചെന്നിത്തലയെ വധിക്കുമെന്ന് ഭീഷണിയെത്തിയത്. ചെന്നിത്തലയുടെ നമ്പറിലേക്ക് +447440190035 എന്ന മ്പറില്‍ നിന്നാണ് ഭീഷണിയെത്തിയത്. നിസാമിനെതിരെ വേണ്ടാതീനമൊന്നും പറയരുത്. അതുണ്ടായാല്‍ തന്നേയോ കുടുംബത്തിലെ അംഗത്തേയോ കൊല്ലംഡോണ്‍ രവി പൂജാരി എന്ന പേരിലാണ് സന്ദേശം എത്തിയത്.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രമേശ് ചെന്നിത്തല പരാതി നല്‍കി.ഇന്ന് ലഭിച്ച പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറിയിട്ടുണ്ട്. നെറ്റ് കോളായതുകൊണ്ട് തന്നെ ഉറവിടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ചെന്നിത്തലയുടെ ഫോണിലേക്ക് സന്ദേശം അയച്ചത് ആരെന്ന് കണ്ടെത്താനാകും. ഇതിനാണ് പൊലീസ് ശ്രമിക്കുന്നത്.
എന്റെ ഫോണില്‍ കഴിഞ്ഞ രണ്ട് ദിവസമായി നെറ്റ് കോള്‍ വഴി വിദേശത്ത് നിന്ന് ഭീഷണി വരുന്നുണ്ട്. ജയിലില്‍ കഴിയുന്ന നിസാമിനെതിരെ മോശമായി സംസാരിച്ചാല്‍ തന്നേയോ തന്റെ കുടുബത്തിലെ ഒരാളേയോ വധിക്കുമെന്നാണ് ഈ ഫോണ്‍ കോളുകള്‍. ഇതില്‍ അവസാനമായി ഒരു സന്ദേശം മൊബൈലില്‍ വരികയും ചെയ്തു. ഇതോടെയാണ് കളി കാര്യമാണോയെന്ന സംശയം തനിക്കുണ്ടായതെന്ന് രമേശ് ചെന്നിത്തല പറയുന്നു. ഈ സാഹചര്യത്തിലാണ് സന്ദേശം ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് ചെന്നിത്തല കൈമാറിയത്. അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.
ജയിലിലെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെതിരേ ഇന്ന് കേസെടുത്തേക്കുമെന്നും സൂചനയുണ്ട്. ഈ വിഷയം അടിയന്തര പ്രമേയമായി നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയെ ഭീഷണിപ്പെടുത്താന്‍ ശ്രമമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. കേസില്‍ അന്വേഷണം തുടങ്ങിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നിസാം ഭീഷണിപ്പെടുത്തി എന്ന് ആരോപണം ഉന്നയിച്ച സഹോദരങ്ങളായ അബ്ദുള്‍ റസാഖ്, അബ്ദുള്‍ നിസാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും അവര്‍ വഴി കൊലപ്പെടുത്തും എന്നുമാണ് ഭീഷണിയെന്ന് സഹോദരങ്ങള്‍ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിസാമിനെതിരെ കൊടുത്ത പരാതി ഇപ്പോള്‍ സഹോദരങ്ങള്‍ പിന്‍വലിച്ചതായാണ് പുറത്ത് വരുന്ന വിവരം.
https://www.facebook.com/Malayalivartha

























