ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് ഇടതുപക്ഷക്കാരോ? മുഖ്യന്റെ ഉറച്ച പിന്തുണ ജേകബ് തോമസിന് തന്നെ

ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് കേരള പോലീസിലെ സൈബര്‍ ഡോമില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ അനുകൂല സംഘടനയുടെ പ്രതിനിധികളാണെന്ന് സൂചന, മുന്‍ മന്ത്രി ഇ.പിജയരാജനെതിരെ ജേക്കബ് നടത്തിയ ചില നീക്കങ്ങളാണ് ഫോണ്‍ ചോര്‍ത്തലില്‍ കലാശിച്ചത്. സിപിഎം ഔദ്യോഗിക പക്ഷത്തിന്റേയും എകെജി സെന്ററിലെ ഉന്നതന്റേയും അറിവോടെയായിരുന്നു ചോര്‍ത്തലെന്നും അറിയുന്നു. ഇക്കാര്യം പോലീസ് ഉന്നതര്‍ മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ സിപിഎമ്മും സര്‍ക്കാരും രണ്ടു വഴിക്ക് നീങ്ങുന്നതിന്റെ പുതിയ ഉദാഹരണമാണ് ഫോണ്‍ ചോര്‍ത്തല്‍വിവാദം. ചില സിപിഎം നേതാക്കളെ കേന്ദ്രീകരിച്ച് ജേക്കബ് തോമസ് നടത്തിയ നീക്കങ്ങളെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയുടെ സംശയ ദൃഷ്ടിയിലായത്. ആരോപണവിധേയമായ ചില യുഡിഎഫ് നേതാക്കളുമായി സിപിഎമ്മിലെ ചില പ്രമുഖര്‍ ഉറ്റ ബന്ധം പുലര്‍ത്തുന്നതിനായി തനിക്കറിയാമെന്ന് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ അറിയിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ അതിശക്തമായ നീക്കം തുടങ്ങിയത്. എന്നാല്‍ മുഖ്യമന്ത്രി ഇപ്പോഴും ജേക്കബിനൊപ്പമാണ്.
ഫോണ്‍ ചോര്‍ത്തല്‍ കേസ് ക്രൈം ബ്രാഞ്ചിനു നല്‍കിയതിലും പാര്‍ട്ടി അതൃപ്തമാണ്,. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്ന സൈബര്‍ഡോമിലെ യുഡിഎഫ് പക്ഷക്കാരനായ ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയിരുന്നു,. അതുകൊണ്ടു തന്നെ ഇടതുപക്ഷക്കാര്‍ അറിയാതെ സൈബര്‍ഡോമില്‍ ഒന്നും നടക്കില്ല.തന്റെ ഫോണ്‍ ചോര്‍ത്തുന്നത് ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥരാണെന്ന് അറിഞ്ഞതു കൊണ്ടാണ് സൈബര്‍ ഡോമില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചീറ്റ് വേണമെന്ന് ജേക്കബ് തോമസ് പറഞ്ഞത്.
എല്ലാവരും കരുതുന്നതു പോലെ എല്ലാ ഫോണുകളും ചോര്‍ത്താന്‍ മേലധികാരികളുടെ അനുവാദം ആവശ്യമില്ല. മേലധികാരികളുടെ അറിവോടെ നടക്കുന്നത് ഔദ്യോഗികമായ ഫോണ്‍ ചോര്‍ത്തലാണ്. ഔദ്യോഗികമല്ലാതെയും ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ ചോര്‍ത്താം എന്നതിന് നിരവധി ഉദാഹരണങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുമുണ്ട്.
എന്നാല്‍ ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കവെ ഫോണ്‍ ചോര്‍ത്തല്‍ ഡിജിപി അന്വേഷിക്കുമെന്നായിരുന്നു ആദ്യം മുഖ്യമന്ത്രി അറിയിച്ചത്. പിന്നീടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരപ്രമേയനോട്ടീസില്‍ പറയുന്നതു പോലെയുള്ള പരാതിയല്ല ജേക്കബ് തോമസ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത അന്വേഷിക്കാനാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ജേക്കബ് തോമസിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിന്റെ പരാതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശീതയുദ്ധം നിലനില്‍ക്കുകയാണെന്നും ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയേയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്പരം പാരവയ്പും കുതികാല്‍വെട്ടുമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിക്കൊണ്ട് തിരുവഞ്ചൂര്‍ രാധാക!ൃഷ്ണന്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയെയാണ്. പൊലീസിന്റെ വിശ്വാസ്യത തന്നെ ചോര്‍ന്നിരിക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തന്റെ ഫോണ്‍ വിളികളും ഇ മെയ്!ലും ചോര്‍ത്തുന്നുവെന്ന പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അദ്ദേഹം രേഖാമൂലം പരാതിയും നല്‍കി. ഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നാണു ജേക്കബ് തോമസിന്റെ ആവശ്യം. ഈ വിഷയത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി വ്യക്തമായ പ്രതികരണം നടത്തുന്നത്
https://www.facebook.com/Malayalivartha

























