റേഷന്‍ കാര്‍ഡിലെ പരാതി പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കും

റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ പഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലും സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തലോത്തമന്‍. താലൂക്ക് ഓഫീസിലെ വന്‍ തിരക്ക് പരിഗണിച്ചാണ് നടപടി.
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നെയ്യാറ്റിന്‍കര സപ്ലൈ ഓഫീസില്‍ ക്യൂ നിന്ന നിരവധി പേര്‍ കുഴഞ്ഞുവീണിരുന്നു. താലൂക്ക് ഓഫിസിനു കീഴിലെ 22 വില്ലേജുകളില്‍നിന്നുള്ള ആയിരത്തിലധികം ആളുകളാണ് സപ്ലൈ ഓഫീസിനു മുന്നില്‍ പൊരിവെയിലത്ത് ക്യൂ നിന്നത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതിരുന്നത് പ്രശ്‌നം രൂക്ഷമാക്കിയിരുന്നു.
പരാതികള്‍ പരിഹരിക്കാന്‍ കൂടുതല്‍ സൌകര്യം ഒരുക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ വഴി പരാതികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റേഷന്‍കാര്‍ഡ് വിതരണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്.
അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് പരാതികള്‍ സമര്‍പ്പിക്കാനാകുക.
https://www.facebook.com/Malayalivartha

























