ആലപ്പുഴയില്‍ താറാവുകള്‍ക്കിടയില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍; വൈറസ് സ്ഥിരീകരിച്ചത് ഭോപാല്‍ ലാബ് പരിശോധനയില്‍

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരികരിച്ചു. കുട്ടനാട് ഭാഗത്താണ് പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. എച്5എന്‍8 വൈറസുകള്‍ താറാവുകള്‍ക്കിടയില്‍ പടരുകയാണ്. ഭോപാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും . രോഗം പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വനംമൃഗസംരക്ഷണ മന്ത്രി കെ രാജു പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഒരിടവേളക്ക് ശേഷമാണ് ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി ആശങ്ക പടര്‍ത്തുന്നത്. കുട്ടനാടും തകഴി അടക്കമുള്ള മേഖലകളിലുമാണ് രോഗം പടര്‍ന്നുപിടിക്കുന്നത്. രോഗം കൂടുതലായി പടര്‍ന്നുപിടിച്ച സ്ഥലങ്ങളില്‍ താറാവുകളെ കൊന്നൊടുക്കുന്നതടക്കമുള്ള നടപടികള്‍ അടുത്ത ദിവസങ്ങളിലായി ആരംഭിക്കുമെന്നും സൂചനയുണ്ട്.
നാളെ നടക്കുന്ന യോഗത്തിന് ശേഷം മാത്രമെ മുന്‍കരുതല്‍ നടപടികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു. നേരത്തെ പക്ഷിപ്പനി പടര്‍ന്നുപിടിച്ച സന്ദര്‍ഭത്തില്‍ നിരവധി താറാവുകളെയാണ് കൊന്നാടുക്കിയത്.
https://www.facebook.com/Malayalivartha

























