ചെന്നിത്തലയ്ക്കു വധഭീഷണി ഉയര്‍ത്തിയ രവി പൂജാരി ദാവൂദ് ഇബ്രാഹിമിന് ശേഷം ബോളിവുഡിനെ വിറപ്പിക്കുന്ന ഡോണ്‍; തെക്കേനേഷ്യന്‍ അധോലോക ഹബ്ബുകളില്‍ ഇപ്പോഴും സജീവം

ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍ എന്നീ വമ്പന്‍ പേരുകള്‍ക്കൊപ്പം മുംെബെ നഗരത്തെയും തെക്കേനേഷ്യന്‍ മാഫിയയെും കാലങ്ങളോളം വിറപ്പിച്ച പേരാണ് രവി പൂജാരി. ഗ്യാങ് യുദ്ധങ്ങള്‍ക്കും തമ്മില്‍ത്തല്ലിനും ഒടുവില്‍ ഇന്ത്യ വിട്ട് ഓസ്ട്രേലിയയിലേക്കു ചേക്കേറിയെങ്കിലും പൂജാരിയുടെ ക്രിമിനല്‍ കണ്ണികള്‍ ഇപ്പോഴും മുംെബെ നഗരത്തിലും മറ്റു തെക്കേനേഷ്യന്‍ അധോലോക ഹബ്ബുകളിലും സജീവം. ഷാരൂഖ് ഖാനും കരണ്‍ ജോഹറും അടക്കമുള്ള ബോളിവുഡ് വമ്പന്മാരെ പണമാവശ്യപ്പെട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് രവി പൂജാരി അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു വധഭീഷണി ഉയര്‍ത്തിയതോടെയാണ് രവി പൂജാരി എന്ന മറുനാടന്‍ ഡോണ്‍ ആരെന്ന ചോദ്യം സംസ്ഥാനത്തുയര്‍ന്നത്.
മുംെബെ സ്ഫോടന പരമ്പരയെത്തുടര്‍ന്ന് ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍നിന്നു കളംമാറ്റിയതോടെ ഒരു കാലത്ത് മുംെബെ അധോലോകത്തിന്റെ നിയന്ത്രണം രവി പൂജാരിയുടെയും ഛോട്ടാ രാജന്റെ പഴയ ദാവൂദ് കമ്പനി(ഡി കമ്പനി) അംഗങ്ങളുടെയും െകെയിലായിരുന്നു. 2006നുശേഷം തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചെങ്കിലും പൂജാരിക്ക് മുംെബെ അധോലോകത്തില്‍ ഇപ്പോഴും സ്വാധീനമുണ്ടെന്നാണു സമീപകാലസംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതിരുന്ന രവി പൂജാരി മുംെബെ നഗരത്തിലെ അന്ധേരിയിലെ ചെറുകിട കുറ്റകൃത്യങ്ങളുമായാണ് ആദ്യകാലത്തു ജീവിച്ചിരുന്നത്. ബാല സള്‍ട്ടേയെന്ന എതിരാളിയെ കൊലപ്പെടുത്തിയതോടെ മുംെബെ അധോലോകത്തിന്റെ വലിയ സാമ്രാജ്യത്തില്‍ തലയെടുപ്പുള്ള ഗ്യാങ്സ്റ്ററായി അംഗീകരിക്കപ്പെട്ടു. താമസിയാതെ, മുംെബെ അധോലോകം നിയന്ത്രിച്ചിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ വലംെകെയായിരുന്ന ഛോട്ടാ രാജന്റെ സഹായിയായി. ഛോട്ടാരാജനു രവി പൂജാരിയോടു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. ഭീഷണിപ്പെടുത്തലും തട്ടിക്കൊണ്ടുപോകലുമായി ഇരുവരും ഡി കമ്പനിയിലെ പ്രധാന നടത്തിപ്പുകാരായി. ഛോട്ടാ രാജന്‍ കഴിഞ്ഞവര്‍ഷം അറസ്റ്റിലാകുന്നതുവരെ രവി പൂജാരിയുമായി ബന്ധവുമുണ്ടായിരുന്നു എന്നാണു വാര്‍ത്ത.
1990 ല്‍ ദുബായിലേക്ക് രവി പൂജാരിയെ ഡി കമ്പനി നിയോഗിച്ചു. അവിടെ വന്‍കിട ഹോട്ടല്‍, കെട്ടിടനിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയാണു ''കഴിവു തെളിയിച്ചത്.'' എന്നാല്‍, 1992 ല്‍ മുംെബെ സ്ഫോടമുണ്ടായതോടെ രവി പൂജാരിയും ഛോട്ടാ രാജനും ദാവൂദ് ഇബ്രാഹിമായി ഉടക്കിപ്പിരിഞ്ഞു. മതമാണ് ഇവര്‍ക്കിടയില്‍ പ്രശ്നമായതെന്നാണു കരുതുന്നത്. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പ്രതികാരം ചെയ്ത ദാവൂദിനെ എതിര്‍ത്ത രാജനും പൂജാരിയും പതുക്കെ 'ഹിന്ദു ഡോണ്‍' പരിവേഷം കെട്ടി. തുടര്‍ന്ന് ഗുരു സത്താം ഡി കമ്പനിയിലെ അംഗങ്ങളായ വിനോദ് ഷെട്ടി, മോഹന്‍ കട്ടിയാന്‍ തുടങ്ങിയവരുമായി ചേര്‍ന്ന് രാജനും പൂജാരിയും ഇന്ത്യക്കു പുറത്തുനിന്ന് തെക്കനേഷ്യയിലുടനീളം ഗ്യാങ് രൂപീകരിച്ച് ബോളിവുഡ് താരങ്ങളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി വളര്‍ന്നു. രണ്ടായിരത്തില്‍ പൂജാരിയും സത്താമും ഛോട്ടാ രാജനുമായി വേര്‍പിരിഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീല്‍, സംഘത്തലവനായ രാജനു നേരേ നടത്തിയ വധശ്രമത്തെത്തുടര്‍ന്ന് പൂജാരിയും സത്താമും ചതിച്ചതാണെന്ന് രാജന്‍ ആരോപിച്ചതോടെയായിരുന്നു ഇത്.
2005ല്‍ പൂജാരി, സത്താമുമായി വേര്‍പിരിഞ്ഞ് സ്വന്തം ഗ്യാങ് രൂപീകരിച്ചു. അന്നുതൊട്ടു മലേഷ്യ, ബാങ്കോക്ക്, ഹോങ്കോങ്, മക്കാവു തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. താമസം മിക്കപ്പോഴും ഓസ്ട്രേലിയയിലും. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് ഛോട്ടാരജാന്‍ ഇന്തോനീഷ്യയില്‍ പിടിയിലാകുന്നത്. അതുവരെ ഓസ്ട്രേലിയയിലായിരുന്നു രാജന്റെ താമസം. അതുകൊണ്ടുതന്നെ ഇരുവരും തമ്മില്‍ ബന്ധമുണ്ടാകാമെന്നാണു കരുതുന്നത്. രാജന്റെ അറസ്റ്റിനു പിന്നില്‍ പുജാരിയുടെ കരങ്ങളുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏതായാലും അതിനുശേഷം പുജാരിക്കായി വലവിരിച്ചിരിക്കുകയാണെന്ന് രാജനെ വീഴ്ത്തിയതില്‍ നിര്‍ണായപങ്കുവഹിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ അടക്കമുള്ളവര്‍ പറയുന്നു.
പ്രവര്‍ത്തനം തെക്കനേഷ്യന്‍ രാജ്യങ്ങളിലാണെങ്കിലും ഡി കമ്പനിയിലെ പഴയ ചില അംഗങ്ങള്‍ ഇപ്പോഴും പൂജാരിയുടെ വിശ്വസ്തരായി മുംെബെയില്‍ ക്രൈം സിന്‍ഡിക്കേറ്റ് സജീവമായി നിലനിര്‍ത്തുന്നുണ്ട്. മുംെബെയില്‍നിന്നുള്ള പുതിയ ഗ്യാങ്സ്റ്റര്‍മാരെ റിക്രൂട്ട് ചെയ്തും പൂജാരി തന്റെ സാമാജ്ര്യം വിപുലമാക്കുന്നുണ്ട്. അഞ്ചുകോടിരൂപയാണ് സാധാരണനിലയില്‍ പൂജാരി ആളുകളെ തട്ടിക്കൊണ്ടുപോയി, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തിയശേഷം മോചനദ്രവ്യമായി ചോദിക്കാറുള്ളത് എന്നാണു കേള്‍വി.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍, കരണ്‍ ജോഹര്‍ എന്നീ ബോളിവുഡ് സെലിബ്രിറ്റികളെ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ അടുത്തകാലത്ത് രവി പൂജാരി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഷാരൂഖിന്റെ സുഹൃത്തും ബിസിനിസ് പങ്കാളിയുമായ കരീം മോറാനിയോട് ഒരുബന്ധവും പാടില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2014ല്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഷാരൂഖിനു നേര്‍ക്കു ഭീഷണി ഉണ്ടായത്. തുടര്‍ന്നു പോലീസ് സുരക്ഷ ശക്തമാക്കുയിരുന്നു.
യുവസെന്‍സേഷനായ ഗായകന്‍ അര്‍ജിത്ത് സിങ്ങിനോട് അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം രവി പൂജാരി ഭീഷണി ഉയര്‍ത്തിയതായി വാര്‍ത്ത ഉയര്‍ന്നു. എന്നാല്‍, അത്രയും പണം നല്‍കാനാവില്ലെന്ന് അറിയിച്ചപ്പോള്‍ തന്റെ സുഹൃത്തിനുവേണ്ടി രണ്ടു പരിപാടികള്‍ സൗജന്യമായി ചെയ്തുകൊടുക്കണമെന്നായിരുന്നു ആവശ്യം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ജെ.എന്‍.യു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിഘടനവാദി നേതാവ് സയീദ് അലീ ഷാ ഗീലാനിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയും പൂജാരി വാര്‍ത്തകളില്‍ നിറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്കു നേരേ വധഭീഷണി ഉയര്‍ത്തിയതാണ് ഏറ്റവും ഒടുവിലത്തേതെങ്കിലും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരേ മുമ്പും രവി പൂജാരി വധഭീഷണിയുമായെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കര്‍ണാടക മന്ത്രിമാരായ രാംനാഥ് റായ്, യു.ടി. ഖാദര്‍, അഭയ്ചന്ദ്ര ജെയ്ന്‍ എന്നിവര്‍ക്കും മറ്റു രണ്ടു നിയമസഭാ അംഗങ്ങള്‍ക്കുമെതിരേ രവി പൂജാരിയുടെ ഭീഷണിസന്ദേശമെത്തിയിരുന്നതായി കര്‍ണാടക ആഭ്യന്തരമന്ത്രി നിയമസഭയില്‍ സമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha

























