ഇടപ്പള്ളി ദേശീയപാതയില്‍ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു; കാറിന് തീപിടിച്ചു

ഇടപ്പള്ളി ദേശീയപാതയില്‍ പാലാരിവട്ടത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് ടോറസ് ലോറി മറിഞ്ഞ് കാറിന് തീപ്പിടിച്ചു. ആര്‍ക്കും പരിക്കില്ല.
രാവിലെ പത്തരയോടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറപ്പൊടിയുമായി പോയ ലോറി മറിയുകയായിരുന്നു. കാറില്‍ ആരുമുണ്ടായിരുന്നില്ല.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറിയിലുണ്ടായിരുന്ന പാറപ്പൊടി മുഴുവനായും കാറിന് മുകളിലേക്ക് വീണു. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
https://www.facebook.com/Malayalivartha

























