പുലിമുരുകനെ പിടിക്കാന്‍ കടുവ ഇറങ്ങും!

രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്ന സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ഉടന്‍ പിടി വീഴും. മോഹന്‍ലാലിന്റെ പുലിമുരുകന്‍ സംസ്ഥാനത്തെ തിയേറ്ററുകളില്‍ ആരംഭിക്കുന്നത് രാവിലെ എട്ടേകാലിനാണ്. ദിവസം ഏതാണ്ട് ആറ് ഷോ വരെ നടത്തുന്ന തീയേറ്ററുകള്‍ തിരുവനന്തപുരം പോലുള്ള നഗരങ്ങളിലുണ്ട്. തിരുവനന്തപുരത്ത് ഒരു ദിവസം പുലിമുരുകന്‍ ചുരുങ്ങിയത് 18 തവണയെങ്കിലും പ്രദര്‍ശിപ്പിക്കുന്നു.
സിനിമാ തിയറ്ററുകള്‍ക്ക് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്ന സമയക്രമമുണ്ട്. എന്നാല്‍ അത്തരം സമയക്രമങ്ങളൊക്കെ അവഗണിച്ചു കൊണ്ടാണ് ഇത്തരം സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. കബാലിയും ബാഹുബലിയുമൊക്കെ ഇത്തരത്തില്‍ വമ്പന്‍ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു.
വലിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ ടിക്കറ്റ് നിരക്കിലും തിയറ്ററുകാര്‍ വലിയ മാറ്റങ്ങള്‍ വരുത്താറുണ്ട്. തിരുവനന്തപുരത്തെ എസ്എല്‍ തിയേറ്ററില്‍ പുലിമുരുകന്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ മൂന്നുടിക്കറ്റിന് 85 രൂപ അധികം നല്‍കേണ്ടി വരും. നല്ല സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ അത്തരം വര്‍ദ്ധനവ് അവഗണിക്കാറാണ് പതിവ്. ഇന്റര്‍നേറ്റ്ഹാന്‍ഡിലിംഗ് ചാര്‍ജ് എന്ന പേരിലാണ് നിരക്ക് ഈടാക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും സര്‍ക്കാരിനു യാതൊരു നികുതിയും ലഭിക്കുന്നില്ല.
കൊല്ലത്തെ ചില തിയേറ്ററുകളില്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നവരില്‍ നിന്നും പത്തും ഇരുപതും രൂപ അധികം വാങ്ങുന്നതായി പരാതിയുണ്ട്. ഇതിന് രസീത് നല്‍കാറില്ല. മഞ്ഞ രസീത് മാത്രം നല്‍കും. മഞ്ഞ രസീതിന് നഗരസഭയുടെ അനുമതിയില്ല.
വലിയ താരങ്ങളുടെ വലിയ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് ചാകരയാണ്. ഒരു കണക്കും വഴക്കവുമില്ലാതെ ഇവര്‍ പണം വാങ്ങുന്നു. ചോദ്യം ചെയ്യേണ്ട നഗരസഭയിലെ വന്‍ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യടിക്കറ്റ് നല്‍കി ഒതുക്കും. അതോടെ ചോദിക്കാന്‍ ബാധ്യസ്ഥായവരൊക്കെ വായടക്കും.
https://www.facebook.com/Malayalivartha

























