സോളാര്‍ വിധി; താന്‍ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞെന്ന് സരിതാ നായര്‍; ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെട്ടത് ബംഗളൂരുവില്‍ വിചാരണ നടന്നത് കൊണ്ട്

സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ബംഗളൂരു കോടതി വിധിയില്‍ പ്രതികരണവുമായി സരിതാ എസ് നായര്‍. താന്‍ പറഞ്ഞത് സത്യമാണെന്ന് കോടതി വിധിയോടെ തെളിഞ്ഞെന്നും ബംഗളൂരുവില്‍ വിചാരണ നടന്നത് കൊണ്ടാണ് ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെട്ടതെന്നും സരിത പറഞ്ഞു.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും എല്‍ഡിഎഫ് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സരിതാ നായര്‍ പറഞ്ഞു. കവടിയാര്‍ ഹൗസിലെത്തി വിഎസ് അച്യുതാനന്ദനെ കണ്ടശേഷമാണ് സരിത ഇക്കാര്യം പറഞ്ഞത്.
കേസില്‍ ഉമ്മന്‍ചാണ്ടി അടക്കം പ്രതികളായ നാലുപേര്‍ 1.61 കോടിരൂപ വ്യവസായി എംകെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ബംഗളുരു കോടതി ഇന്നലെ വിധിച്ചത്. ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും കൈപ്പറ്റിയെന്നായിരുന്നു പരാതി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
<ു>എന്നാല്‍ കോടതി വിധി ഏകപക്ഷീയമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് കോടതി ഇതുവരെ സമന്‍സ് അയച്ചിട്ടില്ലെന്നും തന്റെ ഭാഗം കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. തെളിവ് നല്‍കാന്‍ പോലും കോടതി സമ്മതിച്ചിട്ടില്ല. എക്‌സ്പാര്‍ട്ടി വിധിയാണെന്ന് വിധിപകര്‍പ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പകര്‍പ്പ ലഭിച്ചാലുടന്‍ വിധി അസ്ഥിരപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























