ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് പ്രതിഫലം നല്‍കുന്നതു നിര്‍ത്തലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാരിന്റെ അന്ത്യശാസനം

ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിനു കോളജ് അധ്യാപകര്‍ക്കു പ്രതിഫലം നല്‍കുന്നതു നിര്‍ത്തലാക്കാന്‍ സര്‍വകലാശാലകള്‍ക്കു സര്‍ക്കാരിന്റെ അന്ത്യശാസനം. ഇതു സംബന്ധിച്ചു യുജിസിയുടെയും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെയും സര്‍ക്കാരിന്റെയും പല മുന്നറിയിപ്പുകളും മറികടന്നു കേരളത്തിലെ സര്‍വകലാശാലകള്‍ ഇപ്പോഴും പ്രതിഫലം നല്‍കി വരുന്നതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.ശ്രീനിവാസ് കേരളത്തിലെ എല്ലാ സര്‍വകലാശാല റജിസ്ട്രാര്‍മാരെയും ഫിനാന്‍സ് ഓഫിസര്‍മാരെയും തിരുവനന്തപുരത്തു വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്. സി ആന്‍ഡ് എജിയുടെ നിര്‍ദേശം മറികടക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ഈ നിര്‍ദേശവും മറികടന്നാല്‍ പണം കൊടുക്കുന്നവരാകും ഉത്തരവാദികളെന്നും അദ്ദേഹം വിശദീകരിച്ചു. യുജിസി ശമ്പളം കൈപ്പറ്റുന്ന അധ്യാപകര്‍ക്കു മൂല്യനിര്‍ണയത്തിനു പ്രതിഫലം നല്‍കില്ല എന്ന തീരുമാനം സിന്‍ഡിക്കറ്റ് യോഗത്തില്‍ അംഗീകരിച്ചശേഷം വിവരം അറിയിക്കാനാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഇതേപ്പറ്റി പഠിക്കാനാണ് ചില സിന്‍ഡിക്കറ്റുകള്‍ തീരുമാനിച്ചത്.
കോളജ് അധ്യാപകര്‍ക്കു യുജിസി സ്‌കെയില്‍ നടപ്പാക്കിയപ്പോള്‍ റെഗുലര്‍ കോളജ് വിദ്യാര്‍ഥികളുടെ പേപ്പര്‍ മൂല്യനിര്‍ണയം ജോലിയുടെ ഭാഗമാക്കുകയും ഇതിനു പ്രത്യേക പ്രതിഫലം നല്‍കുന്നതു നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കേരളത്തിലെ അധ്യാപക സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ഇക്കാര്യം പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എന്നാല്‍ റെഗുലര്‍ വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിനു പ്രതിഫലം നല്‍കേണ്ടതില്ല എന്നായിരുന്നു സമിതിയുടെയും വിലയിരുത്തല്‍. ഇതേസമയം, െ്രെപവറ്റ് വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ നോക്കുന്നതിനു പ്രതിഫലം നല്‍കാമെന്നും സമിതി നിര്‍ദേശിച്ചു. തങ്ങള്‍ പഠിപ്പിക്കുന്ന റെഗുലര്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് തങ്ങള്‍ മൂല്യനിര്‍ണയം നടത്താമെന്ന നിലപാടാണ് അധ്യാപക സംഘടനകള്‍ക്കും. എന്നാല്‍ റെഗുലര്‍, െ്രെപവറ്റ്, അണ്‍എയ്ഡഡ് വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ തരംതിരിക്കാന്‍ ഇതുവരെ സര്‍വകലാശാലകള്‍ നടപടിയെടുത്തിട്ടില്ല. ഈ തീരുമാനമെടുത്താല്‍ സര്‍വകലാശാലകളും ബുദ്ധിമുട്ടും.
അണ്‍എയ്ഡഡ് മേഖലയിലെയും െ്രെപവറ്റ് റജിസ്‌ട്രേഷന്‍ വഴിയും വിദൂര വിദ്യാഭ്യാസം വഴിയും വരുന്ന വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് പിന്നീടു യോഗ്യരായ അധ്യാപകരെ കിട്ടാത്ത പ്രതിസന്ധിയുണ്ടാകും. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, സംസ്‌കൃത സര്‍വകലാശാലകള്‍ 2010-2014 വരെയുള്ള കാലയളവില്‍ റെഗുലര്‍ വിദ്യാര്‍ഥികളുടെ പേപ്പര്‍ മൂല്യനിര്‍ണയത്തിനായി 32.06 കോടി രൂപ ചെലവഴിച്ചുവെന്നു സി ആന്‍ഡ് ഏജിയുടെ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. ഇത് അധ്യാപകര്‍ക്കു ലഭിച്ച അധിക തുകയാണ്. ഇതു തിരിച്ചുപിടിക്കണമെന്നും സര്‍ക്കാര്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അധ്യാപകരില്‍നിന്നു തിരിച്ചുപിടിക്കുക പ്രായോഗികമാകില്ലെന്ന അഭിപ്രായവും ശക്തമാണ്.
സര്‍ക്കാര്‍ ഗ്രാന്റാണ് സര്‍വകലാശാലകളുടെ പ്രധാന വരുമാന സ്രോതസ്സെന്നിരിക്കെ നിയമവിരുദ്ധമായി ഇത്തരത്തില്‍ തുക ചെലവഴിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സി ആന്‍ഡ് എജിയുടെ നിലപാട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഇതു മറികടന്നു നിലപാട് എടുക്കാനാകില്ലെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീനിവാസ് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ തന്നെ മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകരെ കിട്ടാത്ത അവസ്ഥയാണെന്നും പ്രതിഫലം കൂടി ഇല്ലാതായാല്‍ മൂല്യനിര്‍ണയം അനന്തമായി നീളുമെന്നുമാണ് സര്‍വകലാശാലകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























