വയനാട്ടില്‍ കാട്ടാനയെ വെടിവച്ചു കൊന്നത് വനംവകുപ്പിനെ പാഠം പഠിപ്പിക്കാനെന്ന് പിടിയിലായ റിസോര്‍ട്ട് ഉടമ; അറസ്റ്റിലായത് ഡിജെ പാര്‍ട്ടിക്ക് വെടിയിറച്ചി എത്തിച്ച സംഘത്തിലെ പ്രമുഖന്‍

കാട്ടാനയുടെ കണ്ണില്‍ നോക്കി വെടിപൊട്ടിക്കുന്നവന്‍. കാട്ടുപോത്തിനെ തോക്കിന്റെ പാത്തിക്ക് അടിച്ച് കൊല്ലുന്നവന്‍ ഷാജിയുടെ കാടത്തം കാട്ടുമൃഗങ്ങള്‍ക്കുപോലും ഭയം ഉളക്കാവുന്നത്. വയനാട്ടില്‍ കാട്ടാനയെ വെടിവച്ചുകൊന്ന കേസില്‍ റിസോര്‍ട്ടുടമയായ കുളത്തിങ്കല്‍ ഷാജി അറസ്റ്റില്‍. അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ നടപടിയെടുത്ത വനം വകുപ്പിനെയും ഉദ്യോഗസ്ഥരെയും പാഠം പഠിപ്പിക്കാനാണ് നായാട്ടു സംഘത്തിന്റെ കൂട്ടുപിടിച്ചു വനത്തിനുള്ളില്‍ ആനയെ വെടിവച്ചുകൊന്നതെന്നു ഷാജി മൊ!ഴി നല്‍കി. അഞ്ചുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണു ഷാജിയെ പിടികൂടിയത്.
വയനാട്ടിലെ വിവിധ റിസോര്‍ട്ടുകളില്‍ ഓഹരിയുള്ളയാളാണ് ഷാജി. നിരവധി കേസുകളിലെ പ്രതിയുമാണ്. ജില്ലയില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ വനം വകുപ്പ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. തുടര്‍ന്നാണ് ആനയെ വേട്ടയാടി വനംവകുപ്പിന് താക്കീത് നല്‍കാന്‍ ഷാജിയും സംഘും തീരുമാനിച്ചത്.
കഴിഞ്ഞ മെയ് 30ന് പുലര്‍ച്ചെയാണ് ബത്തേരിപുല്‍പ്പള്ളി റൂട്ടില്‍ നാലാംമൈലില്‍ 10 വയസ്സ് വരുന്ന പിടിയാന വെടിയേറ്റ് ചരിഞ്ഞത്. മുത്തങ്ങ, പുല്‍പ്പള്ളി പ്രദേശങ്ങളില്‍ റിസോര്‍ട്ട് നടത്തുന്ന ഷാജിയാണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തില്‍ത്തന്നെ വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ നൂല്‍പ്പുഴയിലെ ജംഗിള്‍ ഡെയ്‌സ് റിസോര്‍ട്ടില്‍ നിന്ന് തോക്കും തിരകളുമായി എട്ടംഗ സംഘം പിടിയിലായിരുന്നു. ഈ സംഘം നല്‍കിയ മൊഴിയില്‍ നിന്നാണ് ഷാജിയിലേക്ക് അന്വേഷണം ചെന്നെത്തിയത്. തുടര്‍ന്നിയാളെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മെയ് 29ന് രാത്രിയില്‍ റിസോര്‍ട്ടുടമയായ കുളത്തിങ്കല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ആനയെ വേട്ടയാടിയത്.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷിനോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് ആനയെ വെടിവച്ചുകൊന്നത്. വയനാട് വന്യജീവി സങ്കേതത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരേ ധനേഷ്‌കുമാര്‍ നടപടിയെടുത്തിരുന്നു. വന്യജീവിസങ്കേതത്തിനകത്ത് കയറിത്തന്നെ കാട്ടാനയെ വേട്ടയാടി വനംവകുപ്പിന് താക്കീത് നല്‍കുന്നതിനൊപ്പം വൈല്‍ഡ് ലൈഫ് വാര്‍ഡനെ പ്രതിരോധത്തിലാക്കുകയായിരുന്നു മാഫിയയുടെ ലക്ഷ്യം.
വന്യജീവി സങ്കേത്തോട് ചേര്‍ന്ന കിടക്കുന്ന റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടി നടത്തുകയും വെടിയിറച്ചി എത്തിക്കുകയും ചെയ്ത സംഘത്തിലെ പ്രമുഖനാണ് കുളത്തിങ്കല്‍ ഷാജിയെന്ന് വനപാലകര്‍ പറഞ്ഞു. വനമേഖലയില്‍ സ്ഥാപിക്കുന്ന നിരീക്ഷണ കാമറ തകര്‍ക്കുന്നതും ഇവിടെ നിത്യസംഭവമാണ്. ഇതിന് പിന്നിലും മാഫിയയാണെന്ന് വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. വന്യമൃഗവേട്ടയ്ക്കിടെ കഴിഞ്ഞ ജൂലൈയില്‍ വനംവകുപ്പ് അറസ്റ്റു ചെയ്ത സംഘത്തിലെ ഷംജാദ് ഈ കേസിലും പ്രതിയാണ്. കൂടാതെ, വെടി വെയ്ക്കാനുള്ള തോക്ക് നല്‍കുകയും കൊലയ്ക്ക് കൂട്ടു നില്‍ക്കുകയും ചെയ്ത ചുണ്ടാട്ട് ബേബി, കൃത്യത്തിനു ശേഷം തോക്ക് സൂക്ഷിച്ച വടക്കനാട് സ്വദേശി ഷാജി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കേസില്‍ മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് വനംവകുപ്പ് പറയുന്നു
https://www.facebook.com/Malayalivartha

























